Tuesday December 06, 2016
Latest Updates

ആന്‍ഡ്രിയയും ഐറ്റം ഡാന്‍സ് ചെയ്യുന്നു

ആന്‍ഡ്രിയയും ഐറ്റം ഡാന്‍സ് ചെയ്യുന്നു

ന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടെയും മനം കവര്‍ന്ന ആന്‍ഡ്രിയ തമിഴില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു. വിശാല്‍ നായകനാകുന്ന പൂജി എന്ന ചിത്രത്തിനു വേണ്ടിയാണ് ആന്‍ഡ്രിയ ഐറ്റം ഡാന്‍സ് ചെയ്യുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഈ ഗാനരംഗത്തില്‍ മാത്രമാണ് ആന്‍ഡ്രിയ അഭിനയിക്കുനത്.

നേരത്തെ നിരവധി സിനിമകളില്‍ അധിതി വേഷത്തില്‍ അഭിനയിച്ചിട്ടുള്ള തീരമാണ് ആന്‍ഡ്രിയ. എന്നാല്‍ ഇത് ആദ്യമായാണ് ഒരു സിനിമയില്‍ ഗാനരംഗത്തില്‍ മാത്രം ആന്‍ഡ്രിയ പ്രത്യക്ഷപ്പെടുന്നത്. അതും ഒരു ഐറ്റം ഗാനം. ഒ.കെ ഒ.കെ,? എട്രെന്റും പുന്നഗൈ,? ഇങ്കെ എന്ന സൊല്ലാതു എന്നീ സിനിമകളിലാണ് ആന്‍ഡ്രിയ അതിഥി താരത്തിന്റെ വേഷം കൈകാര്യം ചെയ്തിട്ടുള്ളത്.

എന്‍.എ.മുത്തു കുമാറിന്റെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍രാജ ഈണം പകരുന്ന ഗാനരംഗത്തിന് വേണ്ടിയാണ് ആന്‍ഡ്രിയ ഗ്ലാമറസ് നൃത്തച്ചുവടുകളുമായി വരുന്നത്. ചെന്നൈയില്‍ ഈ ഗാനത്തിന്റെ ഷൂട്ടിംഗ് നടക്കും.

Scroll To Top