Saturday December 03, 2016
Latest Updates

ആന്റോ ആന്റണി പിസി ജോര്‍ജ് പോര് മൂക്കുന്നു; വ്യക്തിപരമായ പരാമര്‍ശങ്ങളുമായി നേതാക്കള്‍

ആന്റോ ആന്റണി പിസി ജോര്‍ജ് പോര് മൂക്കുന്നു; വ്യക്തിപരമായ പരാമര്‍ശങ്ങളുമായി നേതാക്കള്‍

കോട്ടയം: ആന്റോ ആന്റണി എംപിയും ചീഫ് വിപ്പ് പിസി ജോര്‍ജും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ആന്റോ ആന്റണിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളുമായി പിസി ജോര്‍ജിന്റെ ബ്ലോഗ് കുറിപ്പ്. ഇന്നലെ നടന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ആന്റോ ആന്റണി പിസി ജോര്‍ജിനെ പേ പിടിച്ച് നായ എന്ന് വിശേഷിപ്പിച്ചിരുന്നു, തന്നെ കൊല്ലാന്‍ ജോര്‍ജ് കൊട്ടേഷന്‍ കൊടുത്തിരിക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.

ഇതിന് മറുപടിയായാണ് പിസി ജോര്‍ജ് രംഗത്ത് ബ്ലോഗ് കുറിപ്പുമായി രംഗത്ത് വന്നത്. പുറത്തു പുണ്ണുള്ള കൊടിച്ചി എന്നാണ് ആന്റോ ആന്റണിയെ പിസി ജോര്‍ജ് ബ്ലോഗില്‍ വിശേഷിപ്പിച്ചത്.  മുള്ളിന്‍ കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്ത് പുണ്ണുള്ള കൊടിച്ചി എന്നാണ് ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട്. ഡോബര്‍മാന്‍, അല്‍സേഷ്യന്‍ നായകള്‍ക്കിടയില്‍ കൊടിച്ചി എന്ന ഓമനപ്പേരില്‍ ജനിച്ചവന്‍. മറ്റൊരു പണിക്കും കൊള്ളാത്തവന്‍ എന്ന ചീത്തപ്പേരു മാറ്റാന്‍ സഹജീവി സേവനത്തിന് വെളുത്ത വസ്ത്രം ധരിച്ചയാള്‍ തുടങ്ങി കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്.

ആറന്മുള വിമാനത്താവളത്തിന്റെ മറവില്‍ ആന്റോ ആന്റണി കോടികള്‍ സ്വത്ത് സമ്പാദിച്ചുവെന്നും ആന്റോയുടെ സഹോദരങ്ങളും കോടികള്‍ സ്വത്ത് സമ്പാദിച്ചതായും ബ്ലോഗില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇരു നേതാക്കള്‍ തമ്മില്‍ ആരംഭിച്ച പോര് തെരഞ്ഞെടുപ്പിന് ശേഷവും രൂക്ഷമായ ഭാഷയില്‍ തുടരുകയാണ്. പിസി ജോര്‍ജ് മകന് വേണ്ടി പത്തനംതിട്ട സീറ്റ് നോട്ടമിട്ടിരുന്നു എന്നും അത് ലഭിക്കാത്തതിന്റെ വിരോധമാണ് തന്നോട് പ്രകടിപ്പിക്കുന്നതെന്നുമാണ് ആന്റോ ആന്റണിയുടെ വാദം.

Scroll To Top