Sunday December 11, 2016
Latest Updates

ആന്റോ ആന്റണിക്ക് വധഭീഷണിയെന്ന വാര്‍ത്ത തമാശയെന്ന് പിസി ജോര്‍ജ്

ആന്റോ ആന്റണിക്ക് വധഭീഷണിയെന്ന വാര്‍ത്ത തമാശയെന്ന് പിസി ജോര്‍ജ്

പത്തനംതിട്ട:  ആന്റോ ആന്റണി എംപിക്ക് വധഭീഷണിയെന്ന വാര്‍ത്ത തമാശയെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇനി വധശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നും ചീഫ് വിപ്പ് ചോദിച്ചു. ഇതോടെ ഇരു നേതാക്കള്‍ക്കുമിടയിലെ ഭിന്നത രൂക്ഷമാവുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷം ഉണ്ടാകുകയും ആന്റോ ആന്റണിക്ക് വധഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ അദേഹത്തിന്റെ വീടിനും ഓഫീസുകള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തിയിരികുകയാണ്.

ഇതിനെ പരിഹസിച്ചാണ് പിസി ജോര്‍ജ് രംഗത്ത് വന്നത്. അതേസമയം വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ജോര്‍ജിന് മറുപടി ഇല്ലെന്ന് ആന്റോ ആന്റണി പ്രതികരിച്ചു. മുന്നിലും പിന്നിലും പോലീസും ഇടയ്ക്ക് കൊട്ടേഷന്‍ സംഘവുമായാണ് പിസി ജോര്‍ജ് നടക്കുന്നതെന്നും ആന്റോ ആന്റണി പറഞ്ഞു. ഇതൊന്നുമില്ലാതെയാണ് താന്‍ ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതെന്നും ഇനിയും അങ്ങനെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ആന്റോ ആന്റണി പറഞ്ഞു.

തന്നെ ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല അതുകൊണ്ട് ജോര്‍ജ് ഇതില്‍ ഇടപെടെന്‌ടെന്നും ആന്റോ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ വോട്ട് മറിച്ചുവെന്ന് ആരോപണം ഉയര്‍ന്നത് മുതലാണ് ഇരു നേതാക്കളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉണ്ടായ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിണ് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.

Scroll To Top