Tuesday December 06, 2016
Latest Updates

ആന്റോ ആന്റണിക്ക് വധഭീഷണി; എംപിയുടെ വീടിനും ഓഫീസിനും പോലീസ് സംരക്ഷണം

ആന്റോ ആന്റണിക്ക് വധഭീഷണി; എംപിയുടെ വീടിനും ഓഫീസിനും പോലീസ് സംരക്ഷണം

പത്തനംതിട്ട: പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് വധഭീഷണി. ഇതേതുടര്‍ന്ന് എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ വീടിനും ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. എംപിയുടെ കോട്ടയം കഞ്ഞിക്കുഴിയിലെ വീടിനും പത്തനംതിട്ടയിലെ ഒഫീസിനുമാണ് കാവല്‍ ഏര്‍പ്പെടുത്തിയത്. വധഭീഷണി ഉണ്ടെന്നു കാണിച്ച് ആന്റോ ആന്റണി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കോട്ടയം എസ്.പി ദിനേശിനും പരാതി നല്കിയിരുന്നു.

എംപിയുടെ വീട് കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്‍മാരായ മൂന്നിലവ് പഞ്ചായത്തംഗം ജെയിംസ് ആന്റണി, പൂഞ്ഞാര്‍ സഹകരണബാങ്ക് സെക്രട്ടറി ചാള്‍സ് ആന്റണി എന്നിവരുടെ വീടുകള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പിനുശേഷം തന്നെ വധിക്കാനായി മണ്ഡലത്തില്‍ ക്വോട്ടേഷന്‍ സംഘം എത്തിയെന്നും ഇത് സംബന്ധിച്ച് തെളിവ് സഹിതമാണ് പരാതി നല്ക്കിയതെന്നും ആന്റോ ആന്റണി പറഞ്ഞു.

എന്നാല്‍ ക്വോട്ടേഷന്‍ സംഘത്തെ അയച്ചത് ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. നേരത്തെ പിസി ജോര്‍ജ് വോട്ട് മറിച്ചുവെന്ന് ആരോപണമുയര്‍ന്നതു പത്തനംതിട്ടയില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷവും മണ്ഡലത്തില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എംപിക്ക് വധഭീഷണി.

Scroll To Top