Monday December 05, 2016
Latest Updates

ആന്ധ്രപ്രദേശില്‍ ഇ മന്ത്രിസഭാ യോഗം

ആന്ധ്രപ്രദേശില്‍ ഇ മന്ത്രിസഭാ യോഗം

ഹൈദരാബാദ്: : ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇ ക്യാബിനറ്റ് ചേര്‍ന്നു. നേരത്തെ മുഖ്യമന്ത്രി ആയിരിക്കെ ഹൈടെക്ക് മുഖ്യമന്ത്രിയെന്ന് പേരെടുത്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇ ക്യാബിനറ്റ് ആശയം മുന്നോട്ട് വച്ചത്. പൂര്‍ണ്ണമായും പേപ്പര് ഒഴിവാക്കിക്കൊണ്ടായിരുന്നു ഇ ക്യാബിനറ്റ് യോഗം. മന്ത്രിസഭയുടെ പരിഗണനയിലുള്ള മുഴുവന്‍ വിഷയങ്ങളും ഇ ക്യാബിനറ്റ് എന്ന ആപ്‌ളിക്കേഷനിലൂടെയാണ് ചര്‍ച്ച ചെയ്തത്. മന്ത്രിമാരുടെ ലാപ് ടോപ്പിലും ടാബ്ലറ്റിലുമെല്ലാം ഇ ക്യാബിനറ്റ് ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആപ്ലിക്കേഷനിലേക്കുള്ള ആക്‌സസ് പാസ്വേഡ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ആദ്യമായാണ് ഇക്യാബിനറ്റ് ചേരുന്നത്..

Scroll To Top