Tuesday December 06, 2016
Latest Updates

ആനന്ദം മധുരാനന്ദം .. ഈ പുന:സമാഗമം

ആനന്ദം മധുരാനന്ദം .. ഈ പുന:സമാഗമം

വളരെ ഹൃദയഹാരിയായ ഒരു രംഗമായിരുന്നു അത്. ആറുമാസം മരണം മാത്രം മുന്നില്‍കണ്ട തന്റെ മുന്നിലേക്ക് ഓടിയടുത്ത സ്വന്തം മകനെ അയാള്‍ വാരിയെടുത്തു. സിറിയയില്‍ നിന്നും മോചിതരായി മാധ്യമപ്രവര്‍ത്തകര്‍ കുടുംബത്തെ കണ്ട നിമിഷമാണ് ഇത്.

സിറിയന്‍ തടവറയില്‍ നിന്നും രണ്ട് സ്പാനിഷ് ജേര്‍ണലിസ്റ്റുകള്‍ക്കാണ് കഴിഞ്ഞ ദിവസം മോചനം ലഭിച്ചത്. ആറുമാസക്കാലമായി സിറിയയില്‍ തടവില്‍ കഴിയുകയായിരുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്.

അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട പട്ടാളവിഭാഗത്തിന്റെ തടവില്‍ കഴിയുകയായിരുന്ന രണ്ട് പേരാണ് മോചിതരാക്കപ്പെട്ടിരിക്കുന്നത്. 194 ദിവസം ഇവരെ തടവില്‍ പാര്‍പ്പിച്ച ശേഷം ഇവരെ സ്വതന്ത്രരാക്കാന്‍ പട്ടാളം തന്നെ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ടര്‍ക്കിഷ് മിലിട്ടറിക്ക് കൈമാറിയത്.JOU 2

എല്‍ മുണ്ടോ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റ് ജാവിയര്‍ എപിനോസയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ റിച്ചാര്‍ഡോ ഗ്രേഷ്യ വിലാനോവയും ആണ് സിറിയന്‍ തടവില്‍ നിന്നും മടങ്ങിയെത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ജാവിയര്‍ എല്‍ മുണ്ടോ ന്യൂസ്‌പേപ്പറിന്റെ ന്യൂസ് റൂമിലേക്ക് വിളിച്ച് തങ്ങള്‍ മോചിപ്പിക്കപ്പെട്ടതായി അറിയിച്ചത്. തുടര്‍ന്ന് ഇരുവരുടെയും കുടുംബാംഗങ്ങളെയും വിവരമറിയിക്കുകയായിരുന്നു.

സ്‌പെയിനിലെ വിദേശകാര്യ മന്ത്രാലയത്തിന് രണ്ട് മാധ്യമപ്രവര്‍ത്തകരും മോചിതരായിരിക്കുന്നുവെന്ന വിവരം ലഭിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല.

ഇസ്ലാമിക് രാജ്യമായ ഇറാഖില്‍ വച്ച് സെപ്തംബര്‍ 16നാണ് രണ്ട് മാധ്യമപ്രവര്‍ത്തകരും തീവ്രവാദി സംഘടനയുടെ തടവുകാരാക്കപ്പെട്ടത്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന റാക്കാ പ്രദേശത്തുള്ള താല്‍ അബ്യാദ് ചെക്‌പോയിന്റില്‍വച്ചാണ് സംഘം ഇവരെ പിടികൂടിയത്.

ഡിസംബര്‍ 10നു ശേഷം മാത്രമാണ് മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയിരിക്കുന്ന വിവരം പുറത്തുവിട്ടത്. അതുവരെ ഇവരുടെ കുടുംബാംഗങ്ങളുടെ അപേക്ഷയെ കണക്കിലെടുത്ത് വിവരം പുറത്തറിയിക്കാതിരിക്കുകയായിരുന്നു.

ഐഎസ്‌ഐഎല്‍ എ്‌ന സംഘടനയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്‍. ഫ്രീ സിറിയന്‍ ആര്‍മി അംഗങ്ങളുടെ കൂടെ സഞ്ചരിക്കവേയാണ് ഐഎസ്‌ഐഎല്‍ ഇവരെ പിടികൂടിയത്. ഫ്രീ സിറിയന്‍ ആര്‍മി അംഗങ്ങളെയും പിടികൂടിയിരുന്നുവെങ്കിലും ഇവരെ 12 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

സിറിയന്‍ കലാപത്തെക്കുറിച്ച് രണ്ടാഴ്ച്ചയോളം റിപ്പോര്‍ട്ടുകള്‍ നല്‍കിയ ശേഷം മടങ്ങാനിരുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇവരെന്ന് പത്രം വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top