Saturday December 03, 2016
Latest Updates

ആനക്കൊമ്പ് കേസ് പുലിവാലാകുന്നു; മോഹന്‍ലാലിന് പദ്മഭൂഷന്‍ കൊടുക്കരുതെന്ന് രാഷ്ട്രപതിക്ക് കത്ത്

ആനക്കൊമ്പ് കേസ് പുലിവാലാകുന്നു; മോഹന്‍ലാലിന് പദ്മഭൂഷന്‍ കൊടുക്കരുതെന്ന് രാഷ്ട്രപതിക്ക് കത്ത്

പദ്മഭൂഷന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട നടന്‍ മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വച്ച കേസ് പുലിവാലാകുന്നു. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ച മോഹന്‍ലാലിന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടു ദി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടന രാഷ്ട്രപതിക്ക് കത്തയച്ചു.

സംഘടനയുടെ സെക്രട്ടറി വികെ വെങ്കിടാചാലമാണ് കത്തയച്ചത്. മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ 13 ജോഡി ആനക്കൊമ്പ് ഉണ്ടായിരുന്നതായി സംഘടന രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടികാട്ടി. നിയമവിരുദ്ധമായാണ് ഇത്രയും ആനക്കൊമ്പ് കൈവശം സൂക്ഷിച്ചത്. 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം ആനയെ വാങ്ങുന്നതിനോ ആനക്കൊമ്പ് ഉള്‍പ്പെടെ കൈവശം സൂക്ഷിക്കുന്നതിനോ ലൈസന്‍സ് ആവശ്യമാണ്.

എന്നാല്‍ മോഹന്‍ലാല്‍ ലൈസന്‍സ് ഇല്ലാതെയാണ് ആനക്കൊമ്പ് സൂഷിച്ച്ചത്. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലവിലുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ച് മോഹന്‍ലാലിന് പദ്മഭൂഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാണ് സംഘടന രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Scroll To Top