Wednesday December 07, 2016
Latest Updates

ആദ്യ ഐ.എസ്.എല്‍ കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്

ആദ്യ ഐ.എസ്.എല്‍ കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സൌരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊല്‍ക്കത്തയുടെ വിജയം. കൊല്‍ക്കത്തയ്ക്ക് വേണ്ടി മുഹമ്മദ് റഫീക്കാണ് വിജയ ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് ഇന്‍ജുറി ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഇന്‍ജുറി ടൈമിന്റെ അവസാന സെക്കണ്ടില്‍ കൊല്‍ക്കത്ത കേരളത്തിന്റെ വല കുലുക്കി.

തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തില്‍ ഭൂരിപക്ഷം പേരും മഞ്ഞ ജെഴ്‌സിയിലായിരുന്നു. ഹോം ഗ്രുണ്ടിലെന്നത് പോലെ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ ലഭിച്ചെങ്കിലും കിരീടത്തില്‍ മുത്തമിടാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് ടീം ഉടമ സച്ചിന്‍, കൊല്‍ക്കത്ത ടീം ഉടമ സൗരവ് ഗാംഗുലി, റിലയന്‍സ് മേധാവി മുകേഷ് അംബാനി, നിത അംബാനി, ഐ.എസ്.എല്‍ ഫ്രാഞ്ചസി ഉടമകളും ബോളിവുഡ് താരങ്ങളുമായ അഭിഷേക് ബച്ചന്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയവരും സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഗോള്‍ഡന്‍ ബോള്‍ പുരസ്‌ക്കാരത്തിന് കേരളത്തിന്റെ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിനെ തെരഞ്ഞെടുത്തു. ഏറ്റവുമധികം കാണികളെ ആകര്‍ഷിച്ച ടീമിനുള്ള പുരസ്‌ക്കാരവും ബ്ലാസ്‌റ്റേഴ്‌സിനെ തെരഞ്ഞെടുത്തു.

Scroll To Top