Sunday December 04, 2016
Latest Updates

ആത്മീയ അഭിഷേകത്തിന് വാട്ടര്‍ഫോര്‍ഡ് ഒരുങ്ങി ,ദിദ്വിന ധ്യാനം നാളെ ആരംഭിക്കും

ആത്മീയ അഭിഷേകത്തിന് വാട്ടര്‍ഫോര്‍ഡ് ഒരുങ്ങി ,ദിദ്വിന ധ്യാനം നാളെ ആരംഭിക്കും

വാട്ടര്‍ ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദിദ്വിന ധ്യാനത്തിന് നാളെ രാവിലെ തുടക്കമാവും .ധ്യാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി സീറോ മലബാര്‍ സഭാ ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് 22, 23 (ശനി ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിവരെ നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാദര്‍ കുര്യന്‍ പുരമടത്തിലാണ്.അമേരിക്കയില്‍ സേവനം അനുഷ്ട്ടിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ അയര്‍ലണ്ടില്‍ എത്തിച്ചേരും.

മുതിര്‍ന്നവര്‍ക്കായുള്ള കുടുംബ നവീകരണധ്യാനം നടക്കുന്ന അതേ സമയം കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതാണെന്ന് സീറോ മലബാര്‍ ചാപ്ലിന്‍മാരായ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു

വാട്ടര്‍ഫോഡിലെ ഡി ല സാല കോളേജ് ഓഡിറ്റോറിയത്തിലാണ് ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തിനു ശേഷം ദമ്പതികള്‍ക്കായി പ്രത്യേക കൌണ്‍സിലിംഗ് സൌകര്യം ഉണ്ടായിരിക്കും.

ധ്യാനത്തിന്റെ ആദ്യ ദിവസം താമസ സൌകര്യം ആവശ്യമുള്ളവര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ താമസ സൌകര്യം ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
ജോര്‍ജ് കുട്ടി 0870566531
സാന്റി 0873103548
ജോ ആന്‍ഡ്ര്യൂ 0894312548
സൈജു ജോസ് 0877764278

Scroll To Top