Friday December 02, 2016
Latest Updates

ആത്മഗൗരവം നിറച്ച് സെന്റ് പാട്രിക് ഡേ പരേഡ് ,ഉത്സവലഹരിയില്‍ ഒരു ജനത

ആത്മഗൗരവം നിറച്ച് സെന്റ് പാട്രിക് ഡേ പരേഡ് ,ഉത്സവലഹരിയില്‍ ഒരു ജനത

ഡബ്ലിന്‍ :പ്രായഭേദമന്യേ ആഘോഷങ്ങളില്‍ പങ്കാളികളായിക്കൊണ്ട് ഒരു ദിനം മുഴുവന്‍ ചിലവഴിക്കുകയാണ് ഐറിഷ് ജനത. സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാനും കാഴ്ച്ചക്കാരാവാനും പ്രായഭേദത്തിന്റെ യാതൊരു അതിര്‍ വരമ്പുകളും പറഞ്ഞിട്ടില്ല. സെന്റ് പാട്രിക് ഡേ ഉദ്ഘാടന ചടങ്ങുകള്‍ സമാപിച്ചതു മുതല്‍ തന്നെ ലോകത്തങ്ങോളമിങ്ങോളം മേളകളുടെയും മേളങ്ങളുടെയും ഒഴുക്ക് തുടരുകയാണ്.SAINT-PATRICK-1

അഭിമാനത്തോടുകൂടി തന്നെ ഐറിഷ് ജനത വിശുദ്ധനെ സ്മരിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങളില്‍ ഇത് ദേശീയ അവധി ദിവസമായി ആഘോഷങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുകയുമാണ്.

സെന്റ് പാട്രിക് ഡേ പരേഡ് നയിക്കുന്നതില്‍ മികച്ച പരേഡായി മാറാനായി പല സ്ഥലങ്ങളും മത്സരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച രീതിയിലുള്ള പരേഡ് കാഴ്ച്ചവയ്ക്കുകയാണ് ഡബ്ലിന്‍. ഒരു കാര്‍ണിവെല്‍ അന്തരീക്ഷം പരേഡിനിടയില്‍ തന്നെ സൃഷ്ടിച്ചെടുക്കാനും ഡബ്ലിന്‍ പരേഡിന് സാധിക്കാറുമുണ്ട്. അതിനിടയില്‍ തന്നെ ഒട്ടേറെ കലാകാരന്‍മാരുടെ കലാപരിപാടികളും ഉണ്ടാവാറുണ്ട്. കൂടാതെ മാര്‍ച്ച് ബാന്‍ഡും.

രാജ്യത്തെ ആകമാനം ഉണര്‍ത്തിയെടുക്കാന്‍ സെന്റ് പാട്രിക് ഡേ വളരെയധികം സഹായിച്ചിട്ടുണ്ട്. സ്വതന്ത്രമായ ആഘോഷങ്ങളുടെ ആറു വ്യത്യസ്ഥ രാപ്പകലുകളാണ് സെന്റ് പാട്രിക് സ്മരണാര്‍ത്ഥം കൊണ്ടാടപ്പെടുന്നത്.
മണിക്കൂറുകള്‍ നീണ്ട പരേഡാണ് സെന്റ് പാട്രിക് ഡേയുമായി ബന്ധപ്പെട്ട് പാര്‍നല്‍ സ്ട്രീറ്റില്‍ നിന്നും നടത്താറ്. കോര്‍ക്കിലും,ലിമറിക്കിലും ,ഗാള്‍വേയിലും ,സ്ലൈഗോയിലും ,വാട്ടര്‍ ഫോര്‍ഡിലും അടക്കം ചെറിയ ടൌണുകള്‍ പോലും ഇന്ന് പാട്രിക്‌സ് ഡേയുടെ ലഹരിയിലാഴും.

പല തെരുവുകളിലും ആളുകള്‍ പരേഡ് വരുന്നതും കാത്ത് നൂറുകണക്കിന് ആളുകളുണ്ടാവും. വര്‍ണാഭമായ കാഴ്ച്ചകളാണ് സംഘാടകര്‍ പരേഡില്‍ ഉള്‍പ്പെടുത്താറ്.

ഗതാഗത സൗകര്യങ്ങള്‍ തടസപ്പെടുമെങ്കിലും അന്നേ ദിവസത്തെ യാത്രാ അസൗകര്യങ്ങള്‍ പലപ്പോഴും പരേഡുകള്‍ക്കും പരിപാടികള്‍ക്കും വേണ്ടിയുള്ളതാണെന്നുള്ള ന്യായത്തില്‍ ജനങ്ങള്‍ സമാധാനിക്കുകയും ചെയ്യും.

Scroll To Top