Sunday December 04, 2016
Latest Updates

ആഢംബരത്തിന്റെ പുതുമുഖവുമായി വരുന്നു ഓറിയന്റ്‌റ് എക്‌സ്പ്രസ്

ആഢംബരത്തിന്റെ പുതുമുഖവുമായി വരുന്നു ഓറിയന്റ്‌റ് എക്‌സ്പ്രസ്

ആഢംബരത്തിന്റെ പുതുമുഖവുമായി യൂറോപ്പിലെ ലക്ഷ്വറി ടൂറിസത്തിന്റെ മുഖമായ ഓറിയന്റ് എക്‌സ്പ്രസ് അയര്‍ലണ്ടിലേക്കും വരുന്നു. അയര്‍ലണ്ടിലെ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനായി പത്ത് ബോഗിയുള്ള ഈ ആഢംബര ട്രെയിനിനെ ഇനി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ദ് ഗ്രാന്‍ഡ് ഹിബേര്‍ണിയന്‍ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ 2016ലെ സമ്മറില്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. 

ഐറിഷ് റെയിലില്‍ നിന്ന് പത്ത് ക്യാരിയേജുകള്‍ ബെല്‍മോണ്ട് ലിമിറ്റഡ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഓറിയന്റിന്റെ പ്രഖ്യാപനം. ആഗോള തലത്തില്‍ പ്രശസ്തമായ ആഢംബര ഹോട്ടല്‍ ശൃംഖലയാണ് ബെല്‍മോണ്ട് ലിമിറ്റഡ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുമായി ബെല്‍മോണ്ട്ഗ്രൂപ്പ് ആഢംബര ട്രെയിനുകള്‍ മുന്‍പും അവതരിപ്പിച്ചിട്ടുണ്ട്. 

ബെല്‍മോണ്ടില്‍ എത്തുന്ന അതിഥികള്‍ക്ക് ഈ ആഢംബര ക്യാബിനുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. 3200 യൂറോ പാക്കേജില്‍ ആരംഭിക്കുന്ന യാത്രാ പാക്കേജില്‍ രണ്ട്, നാല്, ആറ് എന്നിങ്ങനെയാണ് ദിവസങ്ങളുടെ കണക്ക്. യാത്ര ചെയ്യുന്ന ദിവസത്തിന് അനുസരിച്ച് തുകയിലും മാറ്റം വരും. 

ബെല്‍മോണ്ട് ഗ്രാന്‍ഡ് ഹൈബര്‍നിയനെ ഐറിഷ് റെയിലിലേക്ക് സ്വാഗതം ചെയ്യാന്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഐറിഷ് റെയില്‍ ചീഫ് എക്‌സി ക്യൂട്ടീവ് ഡേവിഡ് ഫ്രാങ്ക്‌സ് പറഞ്ഞു. ദേശീയ ടൂറിസത്തില്‍ റെയില്‍ നിര്‍ണായകമായ ഒരു ഘടകമാണ്. ബെല്‍മോണ്ട്. ഗ്രാന്‍ഡ് ഹിബേര്‍നിയന്‍ അവതരിപ്പിച്ചതോടെ അയര്‍ലണ്ടിനെ ശക്തമായ ഒരു ടൂറിസം ഡെസ്റ്റിനേഷനായി ബെല്‍മോണ്ട് കാണുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്നും ഡേവിഡ് പറഞ്ഞു.

ബെല്‍മോണ്ടിന്റെ തന്നെ ഈസ്‌റ്റേണ്‍, ഓറിയന്റല്‍ എക്‌സ്പ്രസുകള്‍ക്ക് ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ച ജെയിംസ് പാര്‍ക്ക് അസോസിയേറ്റ്‌സ് തന്നെയായിരിക്കും പുതിയ ട്രെയിനിന്റെയും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുക. ഡബ്ലിനിലെ ക്ലാസിക് ജോര്‍ജിയന്‍ നിര്‍മ്മാണരീതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും ഇന്റീരിയര്‍ ഡിസൈന്‍ എന്നാണ് സൂചന. അയര്‍ലണ്ടിന്റെ പാരമ്പര്യവും, പരമ്പരാഗത ഫോക്ലോറും ഡിസൈനില്‍ ഇടംപിടിക്കും. 

ഗ്രാന്‍ഡ് ഹിബെര്‍ണിയനില്‍ ബാറുള്ള ഒരു ഒബ്‌സര്‍വേഷന്‍ കാറുണ്ടാകും. കണ്‍ട്രി ഹൗസ് പാര്‍ട്ടിയുടെ ഒരു മൂഡ് ട്രെയിനിന്റെ ഉള്ളില്‍ സൃഷ്ടിച്ചെടുക്കാന്‍ ഇത് കൊണ്ട് സാധിക്കും. അതോടൊപ്പം തന്നെ കുടുംബങ്ങള്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാന്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നാല് സ്യൂട്ടുകളും, രണ്ട് റെസ്റ്റോറന്റ് കാറുകളുമുണ്ടാകും. 

Scroll To Top