Wednesday December 07, 2016
Latest Updates

ആഡംസ് ടൌണിന് ശാപമോക്ഷം, നഗരവത്കരണവും ഭവനനിര്‍മ്മാണവും വേഗത്തിലാവും

ആഡംസ് ടൌണിന് ശാപമോക്ഷം, നഗരവത്കരണവും ഭവനനിര്‍മ്മാണവും വേഗത്തിലാവും

ഡബ്ലിന്‍: ആഡംസ് ടൌണിന് ശാപമോക്ഷം. ആഡംസ് ടൌണിന്റെ നിര്‍ത്തി വച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചു. ആന്‍ ബോര്‍ഡ് പ്ലീനലയാണ് പ്ലാനിംഗ് അനുമതി നല്‍കിയത്.ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് കൂടുതല്‍ സ്ഥലം കണ്ടെത്തുന്ന തിനായാണ് ആഡംസ് ടൌണിലെ നിര്‍മ്മാണങ്ങള്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ തടഞ്ഞത്. ഇവിടുത്തെ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 20 ശതമാനം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. 

എന്നാല്‍ ഇതിനെതിരെ ഡവലപ്പര്‍മാരുംഇന്‍ഡിപ്പെന്‍ഡന്റ് കൌണ്‍സിലറും ഗ്രീന്‍ പാര്‍ട്ടി മുന്‍ ടിഡിയുമായ പോള്‍ ഗൊഗൊര്‍ത്തിയും ബോര്‍ഡ് പ്ലീനലയെ സമീപിക്കുകയായിരുന്നു.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്ന് പതിനാറു കിലോമീറ്റര്‍ മാറി ലൂക്കന് തെക്ക് മാറിയുള്ള 200 ഹെക്ടറിലാണ് ആഡംസ് ടൌണ്‍ നിര്‍മ്മാണം പ്ലാന്‍ ചെയ്തിരുന്നത്. 1982 ല്‍ ക്ലെയറിലെ ഷാനനു ശേഷം പണികഴിപ്പിക്കുന്ന നഗരനിര്‍മ്മാണ പദ്ധതിയാണ് ആഡംസ് ടൌണിലേത്. 

2003 ല്‍ തുടക്കമിട്ട ആഡംസ് ടൌണ്‍ സ്ട്രാറ്റജിക്ക് ഡവലപ്പ്‌മെന്റ് സോണ്‍ പദ്ധതിയില്‍ 10,000 വീടുകളും സ്‌കൂളുകളും ഷോപ്പുകള്‍, കമ്മ്യൂണിറ്റി, ലെഷര്‍ സൌകര്യങ്ങള്‍ തുടങ്ങിയവയാണ് പണി കഴിപ്പിക്കാനിരുന്നത്. എന്നാല്‍ 20082009 നു ശേഷം 1400 വീടുകളില്‍ താഴെ മാത്രമാണ് നിര്‍മ്മിച്ചതെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ബോര്‍ഡ് പ്ലീനലയില്‍ നടന്ന ഹിയറിംഗില്‍ കൌണ്ടി കൌണ്‍സില്‍ വെളിപ്പെടുത്തിയിരുന്നു.

നാല് വര്‍ഷത്തിനിടെ 20 ല്‍ താഴെ റെസിഡണ്‍ഷ്യല്‍ പ്രോജറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായതെന്നും കൌണ്‍സില്‍ കുറ്റപ്പെടുത്തി. 3250 വീടുകള്‍ക്കാണ് പ്ലാനിംഗ് അനുമതി നല്‍കിയിരുന്നത്. ഇതില്‍ 40 ശതമാനവും അപ്പാര്‍ട്ട്‌മെന്റുകളായിരുന്നു. 32 ശതമാനം ഡുപ്ലെക്‌സ് യൂണിറ്റുകളും 30 ശതമാനത്തില്‍ താഴെ വീടുകളുമാണ്. അനുമതി നല്‍കിയതില്‍ 28 ശതമാനം അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. അതേസമയം അനുമതി നല്‍കിയ വീടുകളില്‍ 50 ശതമാനവും ഡുപ്ലെക്‌സുകളില്‍ 56 ശതമാനവും നിര്‍മ്മിച്ചു.

പുതിയ സാഹചര്യത്തില്‍ ആഡംസ് ടൌണില്‍ 6,655 മുതല്‍ 8,145 വരെ വീടുകള്‍ നിര്‍മ്മിക്കപ്പെടുമെന്നാണ് കണക്ക്.

Scroll To Top