Monday December 05, 2016
Latest Updates

ആടിനും ,ചെമ്മരിയാടിനും ‘സങ്കരക്കുട്ടി’ ,കില്‍ഡയറിലെ ഗീപ്പ് (വീഡിയോ )

ആടിനും ,ചെമ്മരിയാടിനും ‘സങ്കരക്കുട്ടി’ ,കില്‍ഡയറിലെ ഗീപ്പ് (വീഡിയോ )

കില്‍ഡേയര്‍: കില്‍ഡേയറിലെ ഒരു ആട്കര്‍ഷകന് പുതിയതായി ലഭിച്ച ആട്ടിന്‍ കുട്ടി കൗതുകമാകുന്നു. ആടിന്‍െ്‌റയും കഴുതയുടേയും സങ്കരമെന്ന് തോന്നിക്കുന്ന ‘ഗീപ്പ് ‘ എന്ന് വിശേഷിപ്പിക്കാവുന്ന മുട്ടനാണ് കര്‍ഷകന് ‘പ്രശ്‌നമായി ‘ മാറിയിരിക്കുന്നത്. രണ്ടാഴ്ച മാത്രം പ്രായം വരുന്ന ഈ ആട്ടിന്‍കുട്ടന്‍ ആടിന്റെയും ചെമ്മരിയാടിന്റെയും കുട്ടിയാണെങ്കിലും ജന്മം കൊണ്ട് ആടിന്‍െ്‌റയും രൂപസാദൃശ്യം കൊണ്ട് കഴുതയുടേയും സാമ്യത വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ബാലിമോര്‍ യുസ്‌റ്റേസിലെ പാഡി മര്‍ഫി എന്ന ക്ഷീര കര്‍ഷകനാണ് തന്‍െ്‌റ ചെമ്മരിയാട് സങ്കര ഇനത്തിലുള്ള ഒരു കുട്ടിയെ സമ്മാനിച്ചത്. അടുത്ത സ്ഥലത്തെ ഒരു ആടുമായുള്ള സംയോഗത്തില്‍ നിന്നാണ് മര്‍ഫിയുടെ ആടിന് വ്യത്യസ്തമായ കുട്ടിയെ കിട്ടിയത്. രണ്ടാഴ്ച മാത്രം പ്രായമുള്ള ഈ മുട്ടന് ആടിനെ പോലെ രോമം നിറഞ്ഞ ശരീരഘടനയും മുഖവുമാണ്. കൊമ്പ് മുളച്ചു വരുന്നതേയുള്ളൂ. ഇപ്പോള്‍ തന്നെ നല്ല വേഗത കാണിക്കുന്ന ആട്ടിന്‍ കുട്ടിക്ക് കാലുകള്‍ സാധാരണ ആട്ടിന്‍ കുട്ടിയെ പോലെയല്ലെന്ന് ഫാര്‍മര്‍ ജര്‍ണലിന് നല്‍കിയിട്ടുള്ള അഭിമുഖത്തില്‍ മര്‍ഫി പറഞ്ഞിട്ടിണ്ട്.

ഏറെ പ്രത്യേകതകളുമായിട്ടാണ് ആട്ടിന്‍ മുട്ടന്‍ പിറന്നതെങ്കിലും മറ്റുള്ള കുട്ടികളെ എന്ന പോലെയുള്ള പരിഗണന തന്നെയാണ് താന്‍ ഇവനും നല്‍കുന്നതെന്നാണ് മര്‍ഫി പറയുന്നത്. ഈ കുട്ടി തന്നെ തനിക്ക് ഷോക്കായിരുന്നെന്നും ഇത്തരം സങ്കര ഇനങ്ങളെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നും മര്‍ഫി പറഞ്ഞിട്ടുണ്ട്

Scroll To Top