Saturday December 03, 2016
Latest Updates

ആഘോഷിക്കുക ! ലോകം മുഴുവന്‍ ഇന്റര്‍നെറ്റ്…അതും സൗജന്യമായി !

ആഘോഷിക്കുക ! ലോകം മുഴുവന്‍ ഇന്റര്‍നെറ്റ്…അതും സൗജന്യമായി !

ലോകത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കുക എന്നത് വളരെ കഠിനമായ ഒരു പ്രവര്‍ത്തി തന്നെയായിരുന്നു. എന്നാല്‍, ഇതാ ഇപ്പോള്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ലോകത്തെ മുഴുവന്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ശൃംഖലകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. വളരെ ചെറിയ ഒരു സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് കമ്പനി തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ പോകുന്നത്.തികച്ചും സൗജന്യമായിരിക്കും ഈ സര്‍വീസ് എന്നാണ് കമ്പനി പറയുന്നത്.
ചെറിയ ഒരു സാറ്റലൈറ്റിന്റെ സഹായത്തോടെ ഭൂമിയിലെ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വഴി ഉണ്ടാക്കുകയും തുടര്‍ന്ന് വൈഫൈ സംവിധാനം നടപ്പില്‍വരുത്തുകയുമാണ് ഔട്ടര്‍നെറ്റ് പ്രൊജക്ട് വഴി ലക്ഷ്യമിടുന്നത്. ഇതുവഴി ലോകത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്നുള്ള നെറ്റ് വര്‍ക്കില്‍ നിന്നും ഓരോ സാറ്റലൈറ്റും വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീട് പുതിയ വിവരങ്ങള്‍ കിട്ടുന്നത് വരെ ഒരു ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിക്കുകയും ചെയ്യും.
ബിറ്റ്‌ടോറന്റ് അഥവാ ഷോര്‍ട്ട്വേവ് റേഡിയോയുടെ പുതിയ വേര്‍ഷനായാണ് ഈ പ്രൊജക്ടിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ നിലവില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കുപോലും ഈ പ്രൊജക്ട് വഴി കണക്ഷന്‍ ലഭിക്കാമെന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത.
ഒരു ചെറിയ ഉപഭോക്തൃ ഗ്രൂപ്പിന് ഇന്റര്‍നെറ്റ് ആക്‌സസിനായി രണ്ടു വഴികളാണ് നല്‍കിയിരിക്കുന്നത്. പ്രകൃതിയില്‍ നടക്കുന്ന ചില സംഭവങ്ങളാല്‍ വരുന്ന തടസങ്ങളാലോ, ആളുകള്‍ തന്നെ ഉണ്ടാക്കുന്ന തടസങ്ങളാലോ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കും ഇത്തരത്തില്‍ ഇന്റര്‍നെറ്റ് തടസമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും.
ജൂണോടുകൂടിതന്നെ സാറ്റലൈറ്റ് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും 2015ന്റെ തുടക്കത്തോടെ പദ്ധതിക്ക് തുടക്കം കുറിക്കാമെന്നുമാണ് കമ്പനി കരുതുന്നത്. 2015 ജൂണില്‍ ഔട്ടര്‍നെറ്റ് യാഥാര്‍ത്ഥ്യമാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
ന്യൂയോര്‍ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മീഡിയ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സംഘടനയാണ് പദ്ധതിക്കായി ഫണ്ട് നല്‍കിയിരിക്കുന്നത്. കൂടാതെ പേപല്‍, ആമസോണ്‍ എന്നിവരുടെ പക്കല്‍ നിന്നും പദ്ധതിക്കായി കമ്പനി ഡൊണേഷന്‍ സ്വീകരിച്ചിട്ടുണ്ട്.
ഏതായാലും ഇത്തരത്തില്‍ പുറത്തു വരുന്ന ആദ്യ പ്രൊജക്ടാണ് ഔട്ടര്‍നെറ്റ് എന്ന് പറയാന്‍ സാധിക്കുകയില്ല. കാരണം ഫേസ്ബുക്കിന്റെ മാര്‍ക് സുക്കര്‍ബര്‍ഗ് ഇതേപോലെ തന്നെയുള്ള പദ്ധതിയായ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പ്രൊജക്ട് നോക്കിയയും സാംസംഗുമായി യോജിച്ച് മുന്നേ ചെയ്തിരുന്നു. കൂടാതെ പ്രൊജക്ട് ലൂണ്‍ എന്ന ഗൂഗിള്‍ പദ്ധതിയും ഇതേ രീതി പിന്തുടര്‍ന്ന പദ്ധതി ആയിരുന്നു.

Scroll To Top