Saturday December 03, 2016
Latest Updates

ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായി അപ്രേം കരിം മാര്‍ കൂറിലോസ് അഭിഷിക്തനായി

ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായി അപ്രേം കരിം മാര്‍ കൂറിലോസ് അഭിഷിക്തനായി

ഡമാസ്‌കസ്: ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായി അപ്രേം കരിം മാര്‍ കൂറിലോസ്  അഭിഷിക്തനായി. ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ എന്നാണു പുതിയ സ്ഥാനപ്പേര്. സിറിയയിലെ സെന്റ് എഫ്രേം സെമിനാരിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നായിരുന്നു ചടങ്ങുകള്‍.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന അഭിഷിക്ത ചടങ്ങില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാര്‍ സഹ കാര്‍മികര്‍ ആയിരുന്നു. കേരളത്തില്‍ നിന്നുള്ള 25 മെത്രാപോലീത്തമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

സഭയുടെ നൂറ്റിഇരുപത്തിമൂന്നാമത് പാത്രീയാര്‍ക്കീസായാണ് അദ്ദേഹം ചുമതലയേറ്റത്. കേരളത്തില്‍ നിന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എംഎല്‍എമാരായ ടി.യു. കുരുവിളയും വിപി സജീന്ദ്രനും ചടങ്ങുകളില്‍ പങ്കെടുത്തു. പരി. സഖാപ്രഥമന്‍ ബാവ കാലം ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 30 ന് നടന്ന ആകമാന സുന്നഹദോസാണ് പുതിയ പാത്രിയര്‍ക്കീസായി അപ്രേം കരിം മാര്‍ കൂറിലോസിനെ തെരഞ്ഞെടുത്തത്.

സിറിയയിലെ കാമേഷ് ലിയില്‍ 1965 മെയ് 3നാണ് അദ്ദേഹം ജനിച്ചത്. 1996 ജനവരി 26 ന് മാര്‍ കൂറിലോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.

Scroll To Top