Sunday December 11, 2016
Latest Updates

ആഗോള ഭീമന്‍മാരുടെ അയര്‍ലണ്ടിലെ ടാക്‌സ്ബില്‍ തട്ടിപ്പ് : യൂറോപ്യന്‍ യൂണിയന്‍െ്‌റ അന്വേഷണം തുടരുന്നു

ആഗോള ഭീമന്‍മാരുടെ അയര്‍ലണ്ടിലെ  ടാക്‌സ്ബില്‍ തട്ടിപ്പ് : യൂറോപ്യന്‍ യൂണിയന്‍െ്‌റ അന്വേഷണം തുടരുന്നു

ഡബ്ലിന്‍ :: അന്താരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ അയര്‍ലണ്ടിലെ നികുതി
ബില്ലുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍
വിഭാഗത്തിന്‍െ്‌റ അന്വേഷണം തുടരുന്നു. വിവാദത്തില്‍ പെട്ടിട്ടുള്ള
കമ്പനികളോട് ആശങ്ക നിഴലിക്കുന്ന കാര്യത്തിലെ രേഖകളോ വിവരങ്ങളോ കൈമാറാന്‍
ഇതുവരെ യുറോപ്യന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നേരത്തേ
ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍ വെളിപ്പെടുത്തിയിരുന്നു.

അയര്‍ലണ്ടില്‍ എത്തുന്ന കമ്പനികള്‍ക്ക് അനധികൃതമായി ടാക്‌സ് ഇളവ് നല്‍കുന്നു എന്നാണ്
യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങളുടെ ആരോപണം

അയര്‍ലണ്ടിലെ കമ്പനികള്‍ക്ക് മേല്‍ നികുതികള്‍ ചുമത്തിയിരിക്കുന്നത്
എങ്ങിനെയാണെന്ന് പഠിക്കാന്‍ ഒരു അനൗദ്യോഗിക പരിശോധന യൂറോപ്യന്‍
കോമ്പറ്റീഷന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നിരുന്നു. നികുതിയുമായി
ബന്ധപ്പെട്ട വിവാദങ്ങള്‍ നേരത്തെയും ഉയര്‍ന്നിട്ടുള്ള അയര്‍ലണ്ടിനെ
ഇത്തവണ കുടുക്കിയിരിക്കുന്നത് സാങ്കേതികരംഗത്തെ പ്രമുഖര്‍ ആപ്പിളാണ്.
അയര്‍ലന്‍ണ്ടിന് പുറമേ നെതര്‍ലന്‍ണ്ടും ലക്‌സംബര്‍ഗ്ഗും ഇതേ
പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂണിയന് മുന്നിലുണ്ട്.

റവന്യൂ കമ്മീഷണറൂടെ പരിശോധനകള്‍ക്കായി വിവരങ്ങള്‍ നല്‍കേണ്ടത് അതാതു
കമ്പനികളാണെന്നും മൈക്കല്‍ നൂനന്‍ പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍
പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടുന്ന
നികുതി കാര്യത്തില്‍ എല്ലാ കമ്പനികളെയും കാണുന്നത് ഒരുപോലെയാണ്.
പ്രത്യേക നിരക്കുകള്‍ ആര്‍ക്കുമില്ലെന്നാണ് നൂനന്‍ പറയുന്നത്..

അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമായി അയര്‍ലണ്ടില്‍ എത്തി
പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെല്ലാം വിവാദത്തില്‍ തെളിവ് നല്‍കേണ്ടി
വരും.

നികുതി ഘടനയുമായി ബന്ധപ്പെടുത്തി കമ്പ്യൂട്ടര്‍ ഭീമനായ ആപ്പിള്‍
പത്ത് വര്‍ഷംകൊണ്ട് ഓസ്‌ട്രേലിയയില്‍ നിന്നും 9 ബില്യണ്‍ ഡോളര്‍
അയര്‍ലണ്ടില്‍ എത്തിയത് വഴി ലാഭിച്ചെന്നു ആസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ
പത്രത്തിലെ റിപ്പോര്‍ട്ടാണ് അയര്‍ലണ്ടിലെ നികുതി വാഴ്ചയും
കോര്‍പ്പറേറ്റ് ഭീമന്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ട്
വെളിച്ചത്ത് കൊണ്ടുവന്നത്.

Scroll To Top