Sunday December 11, 2016
Latest Updates

ആഗോള താപനില 5 ഡിഗ്രി വരെ ഉയരുമെന്ന് പഠനം 

ആഗോള താപനില 5 ഡിഗ്രി വരെ ഉയരുമെന്ന് പഠനം 

ലിമ: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന കോണ്‍ഫ്രണ്‍സ് പെറുവിന്റെതലസ്ഥാനമായ ലിമയില്‍ നടന്നു. 190 ഓളം രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും മറ്റ് പ്രതിനിധികളും പങ്കെടുത്തു. ആഗോള ശരാശരി താപനിലയില്‍ 2 ഡിഗ്രി പോലും വര്‍ധിക്കുന്നത് മനുഷ്യ ജീവിതത്തില്‍ കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇന്റര്‍ഗവന്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) ചെയര്‍മാന്‍ ഡോ. രാജേന്ദ്ര പച്ചൗരി പറഞ്ഞു. ഇന്ത്യക്കാരനാണ് രാജേന്ദ്ര പച്ചൗരി.

2100 ല്‍ ആഗോള ശരാശരി താപനില 5 ഡിഗ്രി ആയി ഉയരുന്നത് പോലും കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. ഈ സാഹചര്യത്തോട് അന്ന് ലോകത്തിനു പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം പാരീസില്‍ നടക്കാനിരിക്കുന്ന കോണ്‍ഫ്രണ്‍സില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആഗോള കരാര്‍ രൂപീകരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 1970 ന് ശേഷമുള്ള ആഗോള താപനത്തിന്റെ 90 ശതമാനവും സമുദ്രം ആഗിരണം ചെയ്യുകയായിരുന്നു. ഇത് കടലിലെ ആവാസ വ്യവസ്ഥയ്ക്ക് കാര്യമായ തകരാറ് വരുത്തുമെന്ന് രാജേന്ദ്ര പച്ചൗരി പറഞ്ഞു.

Scroll To Top