Monday December 05, 2016
Latest Updates

ആക്രമണകാരിയായ പട്ടിയില്‍ നിന്ന് നാലുവയസുകാരനെ രക്ഷിച്ച പൂച്ച ഹീറോയായി; ദൃശ്യങ്ങള്‍ വൈറലാകുന്നു

ആക്രമണകാരിയായ പട്ടിയില്‍ നിന്ന് നാലുവയസുകാരനെ രക്ഷിച്ച പൂച്ച ഹീറോയായി; ദൃശ്യങ്ങള്‍ വൈറലാകുന്നു

നുഷ്യരുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ജീവി വര്‍ഗമാണ് നായയും പൂച്ചയും. യജമാനന് വേണ്ടി എന്തും ചെയ്യുന്ന മൃഗമെന്ന നിലയില്‍ പലപ്പോഴും നായ്ക്കളെയാണ് നാം പുകഴ്ത്താറ്. എന്നാല്‍ പൂച്ചകളും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഒരു സുന്ദരന്‍ പൂച്ച.

വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരനെ പട്ടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച പൂച്ച ഹീറോ ആയിരിക്കുകയാണ്. വീടിന്റെ പരിസരത്ത് സൈക്കിളില്‍ കളിച്ചു കൊണ്ടിരുന്ന നാല് വയസുകാരനെ നായ പുറകില്‍ നിന്ന് വന്നു കടിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഒരു നിമിഷം പതറിയ നാല് വയസുകാരനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ കുഞ്ഞിപ്പൂച്ച രംഗത്ത് വന്നു. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അതിവേഗം പാഞ്ഞു വന്ന പൂച്ച പട്ടിയെ പരിസരത്ത് നിന്ന് ഓടിച്ച് എന്ന മാത്രമല്ല കുറെ ദൂരം നായയെ ഓടിക്കുകയും ചെയ്തു. അങ്ങനെ കുട്ടി ആക്രമിക്കപ്പെട്ടത്തിന്റെ പരിസരത്ത് നിന്ന് പട്ടിയെ പമ്പ കടത്തിയതിന് ശേഷമാണ് വീരശൂര പരാക്രമിയായ പൂച്ച തിരികെ വന്നത്.

ഏതായാലും ഇതിനകം കുട്ടിയുടെ അമ്മ വന്ന കുട്ടിയെ എടുത്തു. കുട്ടിയുടെ കാലിലാണ് പരുക്കേറ്റത്. പട്ടിയില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന പൂച്ചയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Scroll To Top