Monday December 05, 2016
Latest Updates

ആം ആദ്മി പാര്‍ട്ടി അയര്‍ലണ്ട് സ്ഥാപക സമ്മേളനം ചൊവ്വാഴ്ച്ച ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആം ആദ്മി പാര്‍ട്ടി അയര്‍ലണ്ട് സ്ഥാപക സമ്മേളനം ചൊവ്വാഴ്ച്ച ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി ഉദ്ദേശിച്ച്‌കൊണ്ടുള്ള ആദ്യ യോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടി അനുഭാവികള്‍ യോഗത്തിനെത്തി ചേരും.നിരവധി പേര്‍ ഫോണ്‍ മുഖേനെയും ,ഇ മെയില്‍ മുഖേനെയും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ വെളിപ്പെടുത്തി.ഫെബ്രുവരി 18 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് താലയിലെ ഗുഡ് വില്‍ ഓഡിറ്റൊറിയത്തിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ ചില പ്രധാന പൊതു പ്രവര്‍ത്തകര്‍ അടക്കം ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണയറിയിച്ചു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.താലയിലെ യോഗത്തിന് ശേഷം കൗണ്ടികള്‍ കേന്ദ്രീകരിച്ചും പാര്‍ട്ടി കമ്മിറ്റികള്‍ രൂപികരിക്കാനാണ് ലക്ഷ്യമിടുന്നത്

Scroll To Top