Monday December 05, 2016
Latest Updates

ആം ആദ്മി പാര്‍ട്ടിക്ക് അയര്‍ലണ്ടില്‍ ഔപചാരിക തുടക്കമായി

ആം ആദ്മി പാര്‍ട്ടിക്ക് അയര്‍ലണ്ടില്‍ ഔപചാരിക തുടക്കമായി

ഡബ്ലിന്‍ :ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അയര്‍ലണ്ടില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. ആവേശവും, പ്രതീക്ഷയും തുളുമ്പി നിന്ന യോഗത്തില്‍ അയര്‍ലണ്ടിന്റെ നാനാ ഭാഗത്ത് നിന്നും വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു.വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള നിന്നുള്ള സിജോ ജോര്‍ഡി അധ്യക്ഷത വഹിച്ചു.

റെജി മലയാളം മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഉടനീളം നിലനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതികളോടും, അഴിമതിയാല്‍ കുത്തഴിഞ്ഞ നമ്മുടെ ഭരണ സംവിധാനത്തോടും ഉള്ള കടുത്ത അതൃപ്തി വളരെ പ്രകടമായിരുന്നു. അഴിമതി രഹിതമായ ഒരു പുത്തന്‍ ഭാരതം കെട്ടിപടുക്കുന്നതിനുള്ള അതി തീവ്രമായ വിപ്ലാവാവേശം ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരിലും നിറഞ്ഞു നിന്നത്. photo (1)

ആസന്നമായ തിരഞ്ഞെടുപ്പില്‍, മലീമസമായ ഇന്ത്യന്‍ രാഷ്ട്രീയത്തെ തൂത്ത് വൃത്തിയാക്കുവാന്‍ പാവപെട്ടവന്റെ പടവാളായി വര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഒരു കൈതാങ്ങ് നല്‍കുവാനും, അതോടൊപ്പം തന്നെ അയര്‍ലണ്ടില്‍ നിന്നുകൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുവാനും ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായീ.

നല്ലൊരു നാളെക്കായി, ഒരു പുത്തന്‍ രാഷ്ട്ര നിര്‍മ്മിതിക്കായീ, ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനായീ ആം ആദ്മി പാര്‍ട്ടിയോടൊപ്പം അണിചേരാന്‍ എല്ലാ ദേശസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പാര്‍ട്ടിയുടെ അയര്‍ലണ്ട് കൂട്ടായ്മ അറിയിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ അയര്‍ലണ്ട് കോഓര്‍ഡിനേറ്റര്‍ ആയി സെബി പാലാട്ടിയെ യോഗം തിരഞ്ഞെടുത്തു. ബന്ധപെടേണ്ട നമ്പര്‍ 0874183399.

Scroll To Top