Monday December 05, 2016
Latest Updates

ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി വ്യത്യസ്തമായ സേവനവുമായി അയര്‍ലണ്ടില്‍ നിന്നും ഒരു മലയാളി യുവാവ്

ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി വ്യത്യസ്തമായ സേവനവുമായി അയര്‍ലണ്ടില്‍ നിന്നും ഒരു മലയാളി യുവാവ്

ഡബ്ലിന്‍ :ഗ്ലാസ്സ്‌നെവിനില്‍ താമസിക്കുന്ന ചിക്കു പോള്‍ എന്ന യുവാവ് ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി വ്യത്യസ്തമായ ഒരു സേവന രീതിയുമായി മുന്നോട്ട് വന്നത് ശ്രദ്ധേയമാകുന്നു.

TomTom, Gramine എന്നീ നാവിഗേറ്ററുകളുടെ ടെക്‌നീഷ്യന്‍ ആണ് ചിക്കു. താന്‍ 30 യൂറോ ചാര്‍ജ് വാങ്ങി ചെയ്തു കൊടുക്കുന്ന നാവിഗേറ്ററുകളുടെ സര്‍വീസും, അപ് ഡേറ്റിങ്ങും,ആം ആദ്മി പാര്‍ട്ടിക്ക് ഓണ്‍ലൈന്‍ വഴി 20 യൂറോക്ക് തത്തുല്യമായ ഇന്ത്യന്‍ രൂപ സംഭാവന ചെയ്തതിന്റെ രസീതുമായി ചെല്ലുന്നവര്‍ക്ക് മെയ് 1 വരെ സൗജന്യമായി ചെയ്തുകൊടുക്കും എന്നാണ് ചിക്കുവിന്റെ വാഗ്ദാനം.

ആം ആദ്മി പാര്‍ട്ടി അയര്‍ലണ്ട് യൂണിറ്റിന്റെ സ്ഥാപകരില്‍ ഒരാളാണ് ചിക്കു പോള്‍. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ത്ഥമായി എന്തെങ്കിലും ചെയ്യണം എന്ന തീവ്രമായ ആഗ്രഹത്തില്‍ നിന്നുമാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തത്.ഈ മുന്നേറ്റത്തിനു കുടുംബത്തിന്റെ ശക്തമായ പിന്തുണയും ചിക്കുവിനുണ്ട് .ആം ആദ്മിയെപോലെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന ചെറിയ പാര്‍ട്ടിക്ക് വേണ്ടി ഇലക്ഷനോടു അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ പ്രവാസികള്‍ക്ക് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും, ഇതുപോലുള്ള ചെറിയ ധനസഹായങ്ങള്‍ വലിയൊരു ആശ്വാസം ആകും എന്നാണ് ചിക്കു വിലയിരുത്തുന്നത്.

അഴിമതിയാലും സ്വജന പക്ഷപാദത്താലും വൃത്തിഹീനമായ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം തൂത്ത് വൃത്തിയാക്കുവാന്‍ തന്നാലാവുന്നത് താന്‍ ചെയ്യുന്നു ‘ അണ്ണാന്‍ കുഞ്ഞും തന്നാലായത് ‘ എന്നാണ് ചിക്കു ഇതിനെക്കുറിച്ച് പ്രതികരിച്ചത് . മറ്റുള്ളവര്‍ക്ക് ഇതൊരു പ്രചോദനം ആകട്ടെ എന്നും ചിക്കു ആശംസിച്ചു .

ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന ചെയ്യേണ്ടതിനു www.aamaadmiparty.org  എന്ന വെബ് സൈറ്റില്‍ പോയി, വലത് ഭാഗത്ത് മുകളില്‍ കാണുന്ന donate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ വിശദമായ വിവരങ്ങള്‍ രേഖപെടുത്തിയ ശേഷം കേരള സംസ്ഥാനത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ രൂപയില്‍ നിങ്ങള്‍ക്ക് പണം സംഭാവന ചെയ്യാവുന്നതാണ്

ചിക്കു പോളിന്റെ ഫോണ്‍ നമ്പര്‍ :087956 5988

Scroll To Top