Saturday December 03, 2016
Latest Updates

ആം ആദ്മി നേതാക്കള്‍ക്കെതിരായ സ്ഥാനാര്‍ത്ഥിയുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ മൂന്നംഗ സമിതി

ആം ആദ്മി നേതാക്കള്‍ക്കെതിരായ സ്ഥാനാര്‍ത്ഥിയുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന സ്ഥാനാര്‍ത്ഥിയുടെ ആരോപണം അന്വേഷിക്കുമെന്ന് എഎപി സംസ്ഥാന നേതൃത്വം. ആം ആദ്മി പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി സില്‍വി സുനിലാണ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സില്‍വി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിയിരുന്ന.

പാര്‍ട്ടിയുടെ ജിലാ നേതാക്കളായ ഷൈബു, വിനോജ്, ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. രണ്ടു പരാതികളാവി ണ് സില്‍നല്കിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചതായി ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അറിയിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആയിരുന്ന അജിത് ജോയ്, ഡോ. ശൈലജ മേനോന്‍, അഡ്വ. പദ്മകുമാരി എന്നിവടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിച്ചുവെന്നും, ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

Scroll To Top