Sunday December 04, 2016
Latest Updates

ആം ആദ്മി നേതാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി എഎപി സ്ഥാനാര്‍ത്ഥി സില്‍വി സുനില്‍

ആം ആദ്മി നേതാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി എഎപി സ്ഥാനാര്‍ത്ഥി സില്‍വി സുനില്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ ആം ആദ്മി നേതാക്കള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇടുക്കിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സെല്‍വി സുനില്‍. സില്‍വി ജില്ലാ നേതാക്കള്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ആം ആദ്മി പാര്‍ട്ടിയുടെ ഇടുക്കി ജില്ല നേതാക്കള്‍ക്കെതിരെ രണ്ടു പരാതികളാണ് സില്‍വി നല്കിയിരിക്കുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ശാരീരികമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ജിലാ നേതാക്കളായ ഷൈബു, വിനോജ്, ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

മൂവരും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്നോട് പെരുമാറിയതായി സില്‍വി സുനില്‍ പരാതിയില്‍ പറയുന്നു. തനിക്കുണ്ടായ ദുരനുഭവം മറ്റൊരു സ്ത്രീക്കും സംഭവിക്കാതിരിക്കാനാണ് പരാതി നല്കിയതെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പരാതി സ്വീകരിച്ച പോലീസ് നേതാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

Scroll To Top