Friday December 09, 2016
Latest Updates

ആം ആദ്മി ആശങ്കകള്‍ക്കിടെ ബി ജെ പി ദേശീയ നേതൃയോഗം ഇന്നു മുതല്‍

ആം ആദ്മി ആശങ്കകള്‍ക്കിടെ ബി ജെ പി ദേശീയ നേതൃയോഗം ഇന്നു മുതല്‍

ന്യൂ ഡല്‍ഹി :രാജ്യത്താകെ ആം ആദ്മി തരംഗം ഉയരുന്നതിനിടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി അടക്കമുള്ള പാര്‍ട്ടികളെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബി ജെ പിയുടെ ദേശീയ നേതൃയോഗം ഇന്നാരംഭിക്കും. യു പി എ സര്‍ക്കാറിനെതിരെയുള്ള പരമ്പരാഗത തന്ത്രങ്ങളോടു കൂടെ എഎപി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജനസ്വാധീനത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ കൂടി പാര്‍ട്ടിയുടെ മുഖ്യ അജണ്ടയാണ്. ഇന്നു ദേശീയ ഭാരവാഹികളുടെ യോഗവും നാളെ ദേശീയ നിര്‍വാഹക സമിതി യോഗവും എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററിലും 18, 19 തീയതികളില്‍ ദേശീയ കൗണ്‍സില്‍ യോഗം രാംലീല മൈതാനത്തും നടക്കും.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ചേരുന്ന ആദ്യത്തെ ദേശീയ സമ്മേളനം എന്ന പ്രത്യേകത കൂടി ഇന്നത്തെ യോഗത്തിനുണ്ട്. ആകെ പതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ 140 പേര്‍ കേരളത്തില്‍ നിന്നുണ്ടാകും. കോണ്‍ഗ്രസിനെതിരെ ശക്തവും സുസ്ഥിരവുമായി ബദല്‍ സംവിധാനം രാജ്യത്തുണ്ടാക്കാന്‍ ബി ജെ പിക്കേ കഴിയു എന്ന് പൊതു ജനത്തെ ബോധ്യപ്പെടുത്താനുള്ള ആശയങ്ങളാവും യോഗത്തിന്റെ പ്രധാന ബിന്ദു. മോഡിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയുലുള്ള ദുഷ്‌പേര് മായ്ച്ച് കളയുന്നതിനും യോഗം മുന്‍ഗണന കൊടുക്കും.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കിടിലന്‍ വിജയം നേടാനായത് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നതാണെങ്കിലും ആം ആദ്മി തരംഗത്തില്‍ അതിന്റെ പ്രഭ നഷ്ടപ്പെട്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തുടക്കത്തില്‍ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മോഡിയുടെ അവതരണത്തിനും മാധ്യമങ്ങള്‍ ആം ആദ്മിയുടെ പിറകെ പോയതിനാല്‍ പ്രചാരം കുറഞ്ഞു. അഴിമതി കൈക്കൂലി തുടങ്ങിയ ധാര്‍മിക വിഷയങ്ങളില്‍ ആം ആദ്മിയോട് എങ്ങനെ പിടിച്ചു നില്‍ക്കാനാകും എന്നതാണ് നേതൃത്വത്തിന്റെ വലിയ ആശങ്ക. വിവാദത്തെ തുടര്‍ന്ന് പുറത്താക്കിയ യെഡിയൂരപ്പയെ തിരി്‌ചെടുതത്ത് പാര്‍ട്ടിയുടെ ധാര്‍മികാടിത്തറയെ ജനങ്ങള്‍ സംശയാക്കാനിടയായെന്നും അവര്‍ തന്നെ പറയുന്നു.

Scroll To Top