Thursday December 08, 2016
Latest Updates

ആം ആദ്മിക്ക് കേരളത്തിലും സ്ഥാനാര്‍ഥികള്‍ :അനിതാ പ്രതാപും ,സാറാ ജോസഫും മത്സരിച്ചേക്കും

ആം ആദ്മിക്ക് കേരളത്തിലും സ്ഥാനാര്‍ഥികള്‍ :അനിതാ പ്രതാപും ,സാറാ ജോസഫും മത്സരിച്ചേക്കും

കൊച്ചി: കേരളത്തിലെ ആം ആദ്മി പാര്‍ട്ടി ലോകസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.സംസ്ഥാനത്ത് ഏഴു സീറ്റുകളില്‍ മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടി പദ്ധതിയിടുന്നത്.

പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിത പ്രതാപ് ആം ആദ്മി സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയിലും കേരളത്തിലും സജീവമാണ്. എറണാകുളം, മണ്ഡലത്തില്‍ മത്സരിക്കാനാണ് സാധ്യത.

മൂവാറ്റുപുഴ സ്വദേശിനിയായ അനിത ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ, ടൈം തുടങ്ങി വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.എന്‍.എന്‍. ചാനലിന്റെ സൗത്ത് ഏഷ്യാ ബ്യൂറോ ചീഫായിരുന്നു. എല്‍.ടി.ടി.ഇ. തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരനുമായി അനിത പ്രതാപ് നടത്തിയ അഭിമുഖമാണ് ഇവരെ പ്രശസ്തയാക്കിയത്.

പ്രശസ്ത സാഹിത്യകാരി സാറ ജോസഫ് തൃശൂരില്‍ മത്സരിച്ചേക്കും .മാവേലിക്കരയില്‍ ജസ്റ്റിസ് സദാനന്ദന്‍ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉള്ളവരെ സ്ഥാനാര്‍ഥികളാക്കാനുള്ള തയ്യാറെടുപ്പിലാണ് ആദ്മി പാര്‍ട്ടി

Scroll To Top