Tuesday December 06, 2016
Latest Updates

അസാധാരണ സിനഡ് അവസാന ഘട്ടത്തില്‍ ; നാളെ സമാപിക്കും

അസാധാരണ സിനഡ് അവസാന ഘട്ടത്തില്‍ ; നാളെ സമാപിക്കും

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വത്തിക്കാനില്‍ നടക്കുന്ന അസാധാരണ സിനഡ് അവസാന ഘട്ടത്തില്‍. അവസാനപ്രമേയത്തിനും പിതാക്കന്മാരുടെ സന്ദേശത്തിനും സിനഡ് രൂപം നല്‍കി. ഇവ ഇന്നലെ വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ വായിച്ചു. നിര്‍ദ്ദേശിക്കപ്പെട്ട തിരുത്തലുകളോടെ സിനഡിന്റെ അംഗീകാരത്തിനായി ഇന്ന് രാവിലെ വീണ്ടും വായിക്കും.

ഇന്ന് ഉച്ചയ്ക്ക് ശേഷം സിനഡിന്റെ പതിനഞ്ചാമത്തേതും അവസാനത്തേതുമായ പൊതുസമ്മേളനം നടത്തും. ഈ സമ്മേളനത്തില്‍ സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ വോട്ടിനിട്ട് പാസാക്കും. വോട്ടിനിട്ട് പാസാകുന്ന നിര്‍ദ്ദേശങ്ങള്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കും. ഇതില്‍ നിന്ന് പ്രാദേശിക സഭകള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ നല്‍കും. വിശ്വാസികള്‍ക്കുള്ള ചോദ്യാവലിയും ഇതോടൊപ്പം നല്‍കും.

അടുത്ത വര്‍ഷം നടക്കുന്ന സാധാരണ സിനഡില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. 2015 ഒക്ടോബര്‍ 4 മുതല്‍ 25 വരെയാണ് അടുത്ത സാധാരണ സിനഡ്. നാളെ പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ പോള്‍ ആറാമന്‍ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇതോടെ അസാധാരണ സിനഡ് സമാപിക്കും. പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Scroll To Top