Tuesday December 06, 2016
Latest Updates

അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരെ പോരാടണമെന്ന് രാഷ്ട്രപതി

അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരെ പോരാടണമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരെ പോരാടണമെന്ന് രാഷ്ട്രപതി പ്രണബ് മുക്കര്‍ജി. 67 ാം മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

അക്രമത്തിനിടയില്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു ചര്‍ച്ച മാത്രമാണ് പരിഹാരമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

രാജ്യത്തെ എല്ലാവര്‍ക്കും തുല്യനീതിയും സമത്വവും സാമ്പത്തികവും ലിംഗപരവുമായ തുല്യതയും ഉറപ്പാക്കാനുള്ള ചുമതല ജനാധിപത്യത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകസമ്പദ് വ്യവസ്ഥ പരാജയപ്പെട്ട വര്‍ഷമായിരുന്നു 2015. ഒരു രാജ്യത്തിനും നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്ന വര്‍ഷം. ഇന്ത്യയുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതിനെ മറികടക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വര്‍ഷം ഇന്ത്യയ്ക്കു 7.3 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

ഭരണസാരഥ്യം ഏറ്റെടുക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top