Friday December 09, 2016
Latest Updates

അവിഹിത ബന്ധം പുറത്ത് പറഞ്ഞ പത്ത് വയസുകാരന്‍ മകനെ വിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റില്‍ 

അവിഹിത ബന്ധം പുറത്ത് പറഞ്ഞ പത്ത് വയസുകാരന്‍ മകനെ വിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റില്‍ 

അടിമാലി: സ്വന്തം അവിഹിതം പുറത്തുപറഞ്ഞതിന്റെ പേരില്‍ ഊട്ടി വളര്‍ത്തിയ അമ്മ പത്തു വയസ്സുള്ള മകനെ ആഹാരത്തില്‍ വിഷം കലര്‍ത്തി കൊന്നു. നാലു കൊല്ലം മുന്‍പ് അടിമാലി സ്വദേശി സുധ നടത്തിയ അരുംകൊല പുറത്തായതു പൊലീസിന്റെ തന്ത്രപരമായ ഇടപെടലില്‍.
കൊന്നത്തടി മുനിയറ ഇല്ലിസിറ്റി വെച്ചുകരോട്ട് സുധയ്ക്ക് അയല്‍ക്കാരനുമായിട്ടായിരുന്നു അവിഹിതം. ഇതു കണ്ട മകനോടു പുറത്തു പറയരുതെന്ന് സുധ ആവര്‍ത്തിച്ചു പറഞ്ഞിട്ടും കുട്ടി അനുസരിച്ചില്ല. എന്റെ കണക്കുകൂട്ടല്‍ തെറ്റിയാല്‍ നിന്നെ കൊന്നുകളയും’എന്തു വിലകൊടുത്തും’എന്ന് അമ്മ മകനെ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണിക്കും വഴങ്ങാതെ അമ്മയുടെ അവിഹിതം ബന്ധുക്കളോട് ആരോമല്‍ വെളിപ്പെടുത്തി. ഇതോടെ, ആരോമലിന് പ്രിയപ്പെട്ട ഇറച്ചിക്കറിയിലും ചോറിലും ഫ്യൂറഡാന്‍ കലക്കി കൊടുക്കുകയായിരുന്നു സുധ.

കൊലപാതകത്തിനു ശേഷം നാല് വര്‍ഷത്തോളം ഒന്നും അറിയാത്ത ഭാവത്തില്‍ കഴിഞ്ഞ സുധയെ പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് കുടുക്കിയത്. രണ്ടു വര്‍ഷം മുന്‍പ് സുധയുടെ കാമുകന്‍ ആത്മഹത്യ ചെയ്തിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നെന്ന് കണ്ടെത്തിയെങ്കിലും ദുരൂഹത നീങ്ങിയിരുന്നില്ല. മാതാവിനെ ബന്ധുക്കള്‍ പോലും സംശയിച്ചിരുന്നുമില്ല. ഒടുവില്‍ കെമിക്കല്‍ പരിശോധനയില്‍ കൊടും വിഷമാണ് കുട്ടിയുടെ ഉള്ളില്‍ ചെന്നതെന്നു കണ്ടെത്തി. മറ്റാരെങ്കിലും നല്‍കാതെ കുട്ടി വിഷം കഴിക്കില്ലെന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും പൊലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് അടിമാലി സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. പല വഴികളിലൂടെയും നീങ്ങിയ പൊലീസ് ഒടുവില്‍ സുധയുടെ അവിഹിത കഥകള്‍ അറിഞ്ഞു. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലില്‍ ആദ്യം ഒഴിഞ്ഞുമാറിയ സുധ പിന്നീട് സത്യം തുറന്നു സമ്മതിക്കുകയായിരുന്നു.

2010 ഓഗസ്റ്റ് 29നു വിഷം ഉളളില്‍ ചെന്ന ആരോമിലിനെ ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

സുധയെ വീട്ടില്‍ തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടു പോയ ശേഷം അടിമാലി കോടതിയില്‍ ഹാജരാക്കി. 

വീട്ടിലേക്കു കൊണ്ടുവന്ന സുധയെ അസഭ്യവിളികളോടെയാണ് നാട്ടുകാര്‍ എതിരേറ്റത്.


Scroll To Top