Saturday December 03, 2016
Latest Updates

അവിവാഹിത അമ്മമാരുടെ 474 കുട്ടികളില്‍ മരുന്ന് പരീക്ഷണം; കെയര്‍ ഹോമുകള്‍ വീണ്ടും വിവാദത്തില്‍

അവിവാഹിത അമ്മമാരുടെ 474 കുട്ടികളില്‍ മരുന്ന് പരീക്ഷണം; കെയര്‍ ഹോമുകള്‍ വീണ്ടും വിവാദത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ കെയര്‍ ഹോമുകള്‍ പുതിയ വിവാദത്തില്‍. ഗാല്‍വെയിലെ തവോം കെയര്‍ ഹോം ഉള്‍പ്പെടെ 9 ഓളം കെയര്‍ ഹോമുകളില്‍ മരണമടഞ്ഞ കുട്ടികളെ മരുന്ന്പരീക്ഷണത്തിന് ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. 976 കുട്ടികള്‍ മരണമടഞ്ഞതില്‍ 474 കുട്ടികളെ എങ്കിലും മരുന്ന് പരീക്ഷണത്തിനു വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്. ഗാല്‍വെയില്‍ മാത്രം 796 കുട്ടികള്‍ മരിച്ചിരുന്നു.

കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുന്നതിന് അവിവാഹിത അമ്മമാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണോ സമ്മതപത്രം വാങ്ങിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.. മരുന്ന് പരീക്ഷണത്തിന് അമ്മമാര്‍ സമ്മതം നല്‍കിയതായുള്ള രേഖകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഗാല്‍വെയിലെ കെയര്‍ ഹോം ഉള്‍പ്പെടെ 9 കെയര്‍ ഹോമുകളില്‍ നടന്ന മരണങ്ങളാണ് അന്വേഷിക്കുന്നത്. അക്കാലത്ത് 23,707 കുട്ടികള്‍ കെയര്‍ ഹോമുകളില്‍ ജനിച്ചതായാണ് കണക്ക്. ഇതില്‍ രണ്ടായിരത്തോളം കുട്ടികളെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ദത്തെടുത്തു.

കെയര്‍ ഹോമുകളിലെ അവിവാഹിത അമ്മമാരുടെ കുട്ടികളുടെ മരണം അന്വേഷിക്കുന്നതിനായി കുട്ടികളുടെ മന്ത്രി ജെയിംസ് റെലി ഒരു അന്വേഷണ
കമ്മീഷനെ നിയമിച്ചിരുന്നു . ഇതിനു മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മരുന്ന് പരീക്ഷണത്തിന് ഉപയോഗിച്ചതായുള്ള കണ്ടെത്തല്‍. കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ സെപ്റ്റംബറില്‍ നിശ്ചയിക്കും. ജഡ്ജ് യൊനെ മര്‍ഫിയുടെ അധ്യക്ഷതയിലാണ് ഈ കമ്മീഷന്‍ നിലവില്‍ വരിക.

Scroll To Top