Friday December 02, 2016
Latest Updates

അവിവാഹിത അമ്മമാരുടെ കെയര്‍ ഹോമുകളിലെ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം വൈകുന്നതായി ആരോപണം

അവിവാഹിത അമ്മമാരുടെ കെയര്‍ ഹോമുകളിലെ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം വൈകുന്നതായി ആരോപണം

ഗാല്‍വെ: കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അവിവാഹിത അമ്മമാര്‍ക്കുള്ള കെയര്‍ ഹോമുകളിലെ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം വൈകുന്നതായി ആരോപണം. രണ്ട് മാസത്തിനിടെ കുട്ടികളുടെ മന്ത്രാലയത്തിന്റെ മന്ത്രിമാര്‍ രണ്ട് തവണ മാറി. മന്ത്രിമാര്‍ മാറിയതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ നിബന്ധനകള്‍ നിശ്ചയിക്കുന്നതില്‍ വൈകി എന്നാണു ആരോപണം. ഇത് അന്വേഷണത്തെയും ബാധിച്ചു. ഗാല്‍വെയിലെ അവിവാഹിത അമ്മമാരുടെ കെയര്‍ ഹോമില്‍ 800 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉള്‍പ്പെടെയാണ് അന്വേഷണം
പ്രഖ്യാപിച്ചത്.

മെയ് മാസത്തിലാണ് ഗാല്‍വെയിലെ കെയര്‍ ഹോമില്‍ നിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജൂണിലും ജൂലൈയിലും കെയര്‍ ഹോമുകള്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു. കുട്ടികളെ അമ്മമാരുടെ അനുവാദമില്ലാതെ അമേരിക്കയിലേക്ക് ദത്തെടുക്കലിന് നല്‍കി, കുട്ടികളെ മരുന്ന് പരീക്ഷണത്തിന് ഇരയാക്കി തുടങ്ങിയ ആരോപണങ്ങളാണ് കെയര്‍ ഹോമുകള്‍ക്കെതിരെ ഉയര്‍ന്നത്. ഗുരുതരമായ ആരോപണങ്ങള്‍ ഉയരുകയും കെയര്‍ ഹോമുകള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുകയും ചെയ്തതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍ ഇതിനിടെ മന്ത്രിമാര്‍ മാറിയതോടെ അന്വേഷണം അന്വേഷണം മന്ദഗതിയിലായി.800 ല്‍ അധികം കുട്ടികളുടെ മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. 123 കുട്ടികളില്‍ മരുന്ന് പരീക്ഷണം നടത്തി നൂറു കണക്കിന് കുട്ടികളെ ദത്തെടുക്കലിന് നല്‍കി തുടങ്ങിയവയാണ് ആരോപണങ്ങള്‍

Scroll To Top