Saturday December 10, 2016
Latest Updates

അവസാനം ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

അവസാനം ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

ഡല്‍ഹി : ഐ.പി.എല്‍ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് എസ് ശ്രീശാന്തിന് ബി സി സി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ ശ്രീശാന്തിന്റെ സഹതാരമായിരുന്ന അങ്കിത് ചവാനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടണ്ട്. ബിസിസിഐയുടെ അടച്ചടക്ക സമിതിയുടേതാണ് നടപടി. നേരത്തേ, ശ്രീശാന്തിന് വാതുവയ്പ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്നും താരത്തെ ആജീവനാന്തം വിലക്കണമെന്നും കമ്മീഷന്‍ ബി.സി.സി.ഐ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഒത്തുകളി വിവാദത്തില്‍ പങ്കാളികളായ അമിത് സിങ്ങിന് അഞ്ചു വര്‍ഷം വിലക്കും സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷം വിലക്കും ഏര്‍പ്പെടുത്തി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനിയില്‍ ഇരിക്കേയാണ് ബിസിസിഐയുടെ നടപടി.

ഡല്‍ഹിയില്‍ ചേര്‍ന്ന ബിസിസിസഐ യോഗമാണ് താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്. കുറ്റാരോപിതര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ വിലക്ക്, അല്ലെങ്കില്‍ ആജീവനാന്ത വിലക്ക് എന്നായിരുന്നു അന്വേഷണ കമ്മിഷന്‍ രവി സാവിനിയുടെ ശുപാര്‍ശ.

രവി സാവിനിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ബിസിസിഐ വീണ്ടും ശ്രീശാന്തില്‍ നിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാം തവണയാണ് അച്ചടക്കസമിതി ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തില്‍ നിന്ന് വിശദീകരണം തേടുന്നത്.

അജിത് ചാന്ദിലയും സമിതിക്ക് മുമ്പാകെ ഹാജരായി. കൂട്ടുകാരനായ ജിജു ജനാര്‍ദ്ദനന്‍ വഴി ശ്രീശാന്ത് വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ടിരുന്നത്. നിരന്തരം ശ്രീ വാതുവയ്പ്പുകാരുമായി ബന്ധം പുലര്‍ത്തിയരുന്നുവെന്നും അന്വേഷണ കമ്മിഷന്‍ പറയുന്നു.

Scroll To Top