Tuesday December 06, 2016
Latest Updates

അവസരങ്ങളുടെ വാതില്‍ തുറന്ന് ഡബ്ലിനിലും കോര്‍ക്കിലും ജോബ് ഫെയര്‍; നഴ്‌സുമാര്‍ക്കും അവസരം

അവസരങ്ങളുടെ വാതില്‍ തുറന്ന് ഡബ്ലിനിലും കോര്‍ക്കിലും ജോബ് ഫെയര്‍; നഴ്‌സുമാര്‍ക്കും അവസരം

ഡബ്ലിന്‍: തൊഴില്‍ അന്വേഷകര്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്ന് ഡബ്ലിനിലും കോര്‍ക്കിലും ജോബ് ഫെയര്‍. 5,6 തീയതികളില്‍ വെള്ളിയും ശനിയും ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കിലും ഒന്‍പതാം തീയതി ചൊവ്വാഴ്ച കോര്‍ക്കിലുമാണ് ജോബ് ഫെയര്‍ നടക്കുക. കോര്‍ക്കില്‍ സില്‍വര്‍ സ്പ്രിങ്ങ്‌സ് മോറന്‍ ഹോട്ടലിലാണ് ജോബ് ഫെയര്‍. ജോബ് ഫെയറില്‍ 10,000 പേരെങ്കിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. 

നഴ്‌സിംഗ് വേക്കന്‍സികളിലേക്ക് ആളെ തേടുന്ന ആശുപത്രികളും ജോബ് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. നഴ്‌സിംഗിന് പുറമേ എഞ്ചിനീയറിംഗ്, സെയില്‍സ്, കണ്‌സ്ട്രക്ഷന്‍, ഐടി തുടങ്ങിയ മേഖലകളിലെ ധാരാളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധ്യാപക ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ജോബ് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ഒക്യുപ്പേഷണല്‍ തെറാപ്പി, ഡയറ്റിറ്റിക്‌സ്, ഫിസിയോ തെറാപ്പി തുടങ്ങിയ ഒഴിവുകളിലേക്കാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിയമനം നടത്തുന്നത്. 

യുകെയില്‍ നിന്നുള്ള ഒരു ടീച്ചിംഗ് ഏജന്‍സി ടീച്ചിംഗ് അസിസ്റ്റന്റ്‌റ്‌സ്, പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, നഴ്‌സറി നഴ്‌സസ് എന്നീ ഒഴിവുകളിലേക്ക് ആളെ തേടുന്നു. ഇന്നോഫാര്‍മ, ലാബ്‌സ്, വൈസ്‌ടെക്, ഹോട്ട് പ്രസ് തുടങ്ങിയ ഐറിഷ് കമ്പനികളും ജോബ് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. ജോബ് ഫെയറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഭൂരിപക്ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഭൂരിപക്ഷം ഒഴിവുകളും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന പ്രൊഫഷണല്‍ ജോബുകള്‍ തന്നെയാണെന്ന് സംഘാടകര്‍ പറഞ്ഞു.

ജോബ് ഫെയറിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളെക്കുറിച്ച് സെമിനാറും വിവിധ പാര്‍ട്ട് ടൈം ഫുള്‍ ടൈം കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്ന എഡ്യൂക്കേഷന്‍ എക്‌സ്‌പോയും നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://jobsexpo.ie/

Scroll To Top