Saturday December 03, 2016
Latest Updates

അവധിക്കാലം പ്ലാന്‍ ചെയ്യാം ,സമ്മാനങ്ങള്‍ നേടാം: ഡബ്ലിനില്‍ ഹോളി ഡേ വേള്‍ഡ് ഷോ നാളെ അവസാനിക്കും

അവധിക്കാലം പ്ലാന്‍ ചെയ്യാം ,സമ്മാനങ്ങള്‍ നേടാം: ഡബ്ലിനില്‍ ഹോളി ഡേ വേള്‍ഡ് ഷോ നാളെ അവസാനിക്കും

ഡബ്ലിന്‍ :ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ടൂര്‍ ഓപ്പറെറ്റര്‍മാരും ,കമ്പനികളും പങ്കെടുക്കുന്ന ഹോളി ഡേ വേള്‍ഡ് ഷോയ്ക്ക് ഡബ്ലിനില്‍ ഇന്നലെ തുടക്കമായി.

26 ന് ഞായറാഴ്ച അവസാനിക്കുന്ന ടൂറിസം മേള കാണുവാന്‍ നൂറുകണക്കിന് പേര്‍ ഡബ്ലിന്‍ ബാള്‍സ്ബ്രിഡ്ജിലെ ആര്‍ ഡി എസ് സൈമണ്‍ കോര്‍ട്ടില്‍ എത്തിച്ചേരുന്നുണ്ട് .രാവിലെ 11 മുതല്‍ 5 വരെയാണ് പൊതു ജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനം. സിംഗിള്‍ പ്രവേശന ടിക്കറ്റിന് 7 യൂറോയും ,ഫാമിലി(2+4 ) ടിക്കറ്റിന് 14 യൂറോയുമാണ് ടിക്കറ്റ് വില.

ഒട്ടേറെ സൗജന്യ സമ്മാനങ്ങളും ,നറുക്കെടുപ്പുകളും മേള കാണാനെത്തുന്നവരെ കാത്തിരിക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.ഒപ്പം ഈ വര്‍ഷത്തെ ഹോളി ഡെയ്‌സ് പ്ലാന്‍ ചെയ്യുന്നതിനുള്ള അവസരവും .

ഒരു ട്രാവല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാവട്ടെ മേളയില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ് തന്നെ ഫ്രീയായി നല്‍കികൊണ്ടാണ് രംഗപ്രവേശം ചെയ്തിട്ടുള്ളത്.വിശദ വിവരങ്ങള്‍ക്ക് http://www.chill.ie/blog/free-holiday-world-show-tickets/  എന്ന സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്

Scroll To Top