Wednesday December 07, 2016
Latest Updates

അവഗണ സഹിക്കുന്നില്ല; വീരന്‍ യു.ഡി.എഫ് വിടാനൊരുങ്ങുന്നു 

അവഗണ സഹിക്കുന്നില്ല; വീരന്‍ യു.ഡി.എഫ് വിടാനൊരുങ്ങുന്നു 

കൊച്ചി: എം.പി.വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതയ്ക്ക് യു.ഡി.എഫിനോടുള്ള അതൃപ്തി വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് ലോക് സഭാ സീറ്റില്‍ പാര്‍ട്ടി നേതാവ് വീരേന്ദ്രകുമാര്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതാണ് ഇപ്പോള്‍ ഈ അതൃപ്തിയ്ക്ക് കാരണം.

വീരേന്ദ്രകുമാറിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നാണ് സോഷ്യലിസ്റ്റ് ജനതയിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും വിശ്വാസം. കോഴിക്കോട്, വടകര, വയനാട് എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തിയിരുന്നത്. എന്നാല്‍ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും വീരേന്ദ്രകുമാറിനെ പാലക്കാട് നിര്‍ത്തി തോല്‍പ്പിക്കുകയായിരുന്നെന്നും സോഷ്യലിസ്റ്റ് ജനതാ പ്രവര്‍ത്തകര്‍ പറയുന്നു.

സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂല തരംഗമുണ്ടായിട്ടും പാലക്കാട് ഇതിന്റെ ലാഞ്ചന പോലും ഏശിയില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനിടെ ജനതാദള്‍ പാര്‍ട്ടികളുടെ ഏകീകരണം അനിവാര്യമാണെന്നു കാട്ടി സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി എറണാകുളം ജില്ലാ സമ്പൂര്‍ണ കൌണ്‍സില്‍ പ്രമേയം പാസാക്കുകയുണ്ടായി. ഈ ആവശ്യത്തോട് വീരേന്ദ്രകുമാറിനും അനുകൂലമനോഭാവം തന്നെയാണെന്നാണ് സൂചന. അങ്ങനെ ഒരു ഏകീകരണം നടന്നാല്‍ തീര്‍ച്ചയായും സോഷ്യലിസ്റ്റ് ജനത യു.ഡി.എഫില്‍ ഉണ്ടായെന്ന് വരില്ലയെന്നാണ് സൂചനകള്‍ .

Scroll To Top