Wednesday December 07, 2016
Latest Updates

അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിടുമെന്ന് കെബി ഗണേഷ് കുമാര്‍

അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിടുമെന്ന് കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതോടെ അഴിമതിക്കാരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തേക്ക്. അഴിമതിക്കാരായ രണ്ടു പേരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ച ടിഒ സൂരജിനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നാണ് കെബി ഗണേഷ് കുമാര്‍ രംഗത്ത് വന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തും. സൂരജ് പാവമാണ്. സൂരജിനെക്കാള്‍ വലിയ കാട്ടുപോത്തുകള്‍ സര്‍വീസിലുണ്ടെന്നും ഗണേശന്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്നലെയാണ് ടിഒ സൂരജിനെ സസ്‌പെന്റ് ചെയ്തത്. ഇപ്പോള്‍ സര്‍വീസില്‍ മാന്യന്മാരായി ചമഞ്ഞു നടക്കുന്ന പലര്‍ക്കെതിരെയും തന്റെ കയ്യില്‍ തെളിവുണ്ടെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഈ തെളിവുകള്‍ പിന്നീട് പുറത്ത് വിടുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സൂരജിനെ പിന്തുണച്ച് മുന്‍ മന്ത്രി കൂടിയായ ഗണേശന്‍ രംഗത്ത് വന്നത്.

Scroll To Top