Monday December 05, 2016
Latest Updates

അല്‍ ക്വയ്ദ ബോംബ് ഭീഷണി: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി

അല്‍ ക്വയ്ദ ബോംബ് ഭീഷണി: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി

ഡബ്ലിന്‍: തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനങ്ങളിലും
എയര്‍പോര്‍ട്ടിലും പരിശോധന കര്‍ശനമാക്കിയത്. അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് അല്‍ ക്വയ്ദ ഭീഷണി മുഴക്കിയിരുന്നു.

ഇത് സംബന്ധിച്ച രഹസ്യ വിവരം അമേരിക്കന്‍ ഇന്റലിജന്‍സ് അയര്‍ലണ്ടിന് കൈമാറി. ഇതേതുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. അയര്‍ലണ്ട് കൂടാതെ യുകെ ഉള്‍പ്പെടെ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും സുരക്ഷ പരിശോചന കര്‍ശനമാക്കി. അല്‍ ക്വയ്ദയുടെ ആത്മഹത്യ സ്‌ക്വാഡിലെ അംഗങ്ങള്‍ ദേഹത്ത് ബോംബ്
കെട്ടിവച്ച് വിമാനത്തില്‍ കയറുമെന്നായിരുന്നു മുന്നറിയിപ്പ്.

അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ വിമാനത്തില്‍ ബോംബ് കയറ്റിയേക്കുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടിലെ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കിയത്.

Scroll To Top