Sunday December 11, 2016
Latest Updates

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് പ്രതീക്ഷയേകി ഇന്‍ജക്ഷന്‍

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് പ്രതീക്ഷയേകി ഇന്‍ജക്ഷന്‍

അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഡിമന്‍ഷ്യ രോഗം പൂര്‍ണ്ണമായി ഭേദമാക്കാനുള്ള ഇന്‍ജക്ഷന്‍ കണ്ടെത്തിയതായി ശാസ്ത്രലോകം. ഡിമന്‍ഷ്യ രോഗികള്‍ക്ക് ആശ്വാസം പകരുന്ന തരത്തിലുള്ള മരുന്നാണ് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിരിക്കുന്നതെന്നാണ് റിസര്‍ച്ചര്‍മാരും പറയുന്നത്.
പുതിയ മരുന്ന് രോഗികള്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാവുന്നതായും റിസര്‍ച്ചര്‍സ് കൂട്ടിച്ചേര്‍ത്തു. വളരെ നേരത്തെ രോഗ ലക്ഷണം കണ്ടെത്തിയവരില്‍ മരുന്ന് വളരെ പെട്ടെന്നു തന്നെ മാറ്റങ്ങള്‍ വരുത്തി പഴയ ജീവിതത്തിലേക്ക് രോഗികളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും റിസര്‍ച്ചര്‍മാര്‍ പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് തന്നെ ഡിമന്‍ഷ്യ രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ് തുറന്നു കിട്ടുന്നതെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് യുകെയിലെ അല്‍ഷിമേഴ്‌സ് റിസര്‍ച്ചിന്റെ റിസര്‍ച്ച് ഡയറക്ടര്‍ ഡോക്ടര്‍ എറിക് കാരന്‍ പറഞ്ഞു.
മരുന്നു പരീക്ഷണം വിജയം കണ്ടെത്തുകയാണെങ്കില്‍ പാരമ്പര്യമായി ഡിമന്‍ഷ്യ പോലുള്ള രോഗമുള്ള കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനു മുന്‍പ് തന്നെ മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ ഇന്‍ജക്ഷന്‍ സ്വീകരിക്കാം.
അടുത്ത ആഴ്ച്ച ജി8 സമ്മേളനത്തില്‍ ഇതേക്കുറിച്ച് ഡോക്ടര്‍ കാരന്‍ സംസാരിക്കും. സൊളെയിംസുമബ് എന്ന മരുന്നാണ് ഇപ്പോള്‍ രോഗികള്‍ക്ക് നല്‍കിവരുന്നതെന്നാണ് ഡോക്ടര്‍ കാരന്‍ പറയുന്നത്.
ഡിമന്‍ഷ്യ വലിയ രീതിയില്‍ ബാധിച്ചവരെയും ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഇവരില്‍ വരുത്താന്‍ മരുന്നിന് സാധിച്ചില്ലെന്നാണ് പഠനം തെളിയിക്കുന്നത്.
പുതിയ മരുന്നിനും ചെറിയതോതില്‍ ഡിമന്‍ഷ്യ ബാധിച്ചവരെ മാത്രമേ ചികിത്സിച്ച് രോഗമുക്തരാക്കാന്‍ സാധിക്കുകയുള്ളൂ. അവരുടെ പെരുമാറ്റത്തിലും ബുദ്ധിയിലും ഓര്‍മ്മയിലും ഒട്ടേറെ മാറ്റങ്ങള്‍ ഇത്തരം മരുന്നുകള്‍ക്ക് വരുത്താന്‍ സാധിക്കുന്നുവെന്നാണ് റിസര്‍ച്ചര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇപ്പോള്‍ കൂടുതലായും രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവരെ ഉള്‍പ്പെടുത്തി പഠനം മുന്നോട്ടു കൊണ്ടുപോകാനാണ് യുഎസ് റിസര്‍ച്ചര്‍മാര്‍ പറയുന്നത്.
ലക്ഷണങ്ങള്‍ കാണിക്കുന്നതിനും വളരെ മുന്‍പ് തന്നെ ഡിമന്‍ഷ്യ ഒരാളെ പിടികൂടുമെന്നും എന്നാല്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ഉടന്‍ ചികിത്സയ്ക്ക് വിധേയരാക്കിയാല്‍ ഇതില്‍ നിന്നും മറികടക്കാമെന്നും ഡോക്ടര്‍ കാരന്‍ പറഞ്ഞു. മരുന്നും മറ്റു രണ്ട് തരം ചികിത്സാ മാര്‍ഗങ്ങളും പരീക്ഷണ ഘട്ടത്തില്‍ തന്നെയാണെന്നാണ് ഡോക്ടര്‍ പറയുന്നത്.
ഡിമന്‍ഷ്യയുടെ പ്രാരംഭ ഘട്ടത്തിലുള്ള രോഗികളില്‍ മരുന്നു ഫലഭ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ തുടര്‍ന്ന് തെറാപിസ്റ്റുകള്‍ക്ക് ഇത്തരം രോഗികള്‍ക്കായി ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.
ലക്ഷണങ്ങളെ മായ്ച്ചു കളയാന്‍ മാത്രം പ്രാപ്തിയുള്ള മരുന്നാണ് ഇപ്പോള്‍ ഡിമന്‍ഷ്യയ്ക്ക് നല്‍കുന്നതെന്നും എന്നാല്‍ അസുഖത്തിന്റെ തുടക്കത്തെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നുമില്ല. അസുഖമുള്ള രോഗികളുംടെ തലച്ചോറില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ സ്‌കാനിംഗിലൂടെ വ്യക്തമാകും. എന്നാല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതിനും വളരെ മുന്‍പ് തന്നെ അസുഖം തലപൊക്കിയിരിക്കുകയും ചെയ്യും.
രോഗത്തിന്റെ ആക്രമണത്തെ അഞ്ചുവര്‍ഷത്തേക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഡിമന്‍ഷ്യ രോഗം ബാധിക്കുന്നവരുടെ എണ്ണം തന്നെ നേര്‍ പകുതിയായി കുറയുമെന്നാണ് റിസര്‍ച്ചുകള്‍ കാണിക്കുന്നതെന്ന് അല്‍ഷിമേഴ്‌സ് സൊസൈറ്റിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഡോക്ടര്‍ ഡഗ് ബ്രൗണ്‍ പറഞ്ഞു.
അടുത്ത ആഴ്ച്ച ജി8 രാജ്യങ്ങളിലെ ശാസ്ത്ര ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ ലണ്ടനില്‍ ലണ്ടനില്‍ ഒത്തുകൂടി ചര്‍ച്ച നടത്താനിരിക്കുകയാണ്. ഇത് ആദ്യ ജി8 ഡിമന്‍ഷ്യ ഉച്ചകോടിയായിരിക്കും. പല ചാരിറ്റി സംഘടനകളും ഇത്തരം റിസര്‍ച്ചുകളെ പ്രോത്സാഹിപ്പിക്കാനായി സംഭാവനകളും നല്‍കുന്നുണ്ട്.like-and-share

Scroll To Top