Thursday December 08, 2016
Latest Updates

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍,തിരുക്കര്‍മ്മങ്ങള്‍ ലൈവായി കാണാം 

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍,തിരുക്കര്‍മ്മങ്ങള്‍ ലൈവായി കാണാം 

ഭരണങ്ങാനം:ആയിരക്കണക്കായ വിശ്വാസികളുടെ പ്രാര്‍ഥനാമന്ത്രധ്വനികള്‍ മുഴങ്ങവെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റി.

BIJU5933വിമര്‍ശനം കൊണ്ടല്ല, വിശുദ്ധിയാലാണ് അല്‍ഫോന്‍സാമ്മ സഭയെ നവീകരിച്ചതെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു. ബാഹ്യലോകത്തിന്റെ സന്തോഷത്തിനപ്പുറം വിശുദ്ധിയും സഹനവും വഴി സഭയെ നവീകരിക്കാന്‍ വിശ്വാസ സമൂഹം തയ്യാറാകണം. 

ഫ്രാന്‍സിസ് അസീസിയുടേയും ക്ലാര പുണ്യവതിയുടേയും ആധ്യാത്മികതയുടെ ചുവടുപിടിച്ചാണ് അല്‍ഫോന്‍സിയന്‍ ആധ്യാത്മികത. ഫ്രാന്‍സിസ്‌കന്‍ പാരമ്പര്യവും ഫ്രാന്‍സിസ് ഇഫക്ടും ചേര്‍ത്തുനിര്‍ത്തിയുള്ള ചിന്തയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു

ലോകത്തെമ്പാടുമുള്ള മലയാളികള്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി ഭരണങ്ങാനത്തെയ്ക്കു എത്തിക്കൊണ്ടിരിക്കുകയാണ്. 28 നാണ് പ്രധാന തിരുനാള്‍. http://feastonlive.com/alphonsa/
എന്ന വെബ് സൈറ്റില്‍ ഭരണങ്ങാനത്തെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാണ്.ഇന്ന് ഇന്ത്യന്‍ സമയം 5 മണിയ്ക്ക് (ഐറിഷ് സമയം ഉച്ചയ്ക്ക് 12.30 ന്)എറണാകുളം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലാണ് തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുന്നത്

Scroll To Top