Saturday December 03, 2016
Latest Updates

അലിബാബയും എസ്എഐസി മോട്ടോറും ചേര്‍ന്ന് കണക്ടട് കാറുകള്‍ക്കായി 160 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

അലിബാബയും എസ്എഐസി മോട്ടോറും ചേര്‍ന്ന് കണക്ടട് കാറുകള്‍ക്കായി 160 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ചൈനയില്‍ ഇന്റര്‍നെറ്റ് കണക്റ്റഡ് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയിലെ ഭീമന്മാരായ ആലിബാബയും സായിക് മോട്ടോര്‍ കോര്‍പ്പും ധാരണയിലെത്തി. ഇതിനായി ഇരു കമ്പനികളും 160 മില്യണ്‍ ഡോളറിന്റെ നിക്ഷേപമിറക്കും. കാര്‍ ഓണ്‍ ദി ഇന്റര്‍നെറ്റ് പദ്ധതിയുടെ ആദ്യ ഉല്‍പന്നം 2016ഓടെ പുറത്തിറങ്ങും.

കാറിന്റെ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, എന്റര്‍ടൈന്‍മെന്റ്, മാപ്പ്, ക്ലൗഡ് കംപ്യൂട്ടിങ് സര്‍വ്വീസ് തുടങ്ങിയവ ഏകോപിപ്പിക്കുന്നതിന്‍രെ ചുമതല ആലിബാബയ്ക്കാണ്. നൂറ് കോടി യുവാനാണ് ഇരു കമ്പനികളും സ്മാര്‍ട്ട് കാറുകള്‍ വികസിപ്പിക്കാനായി നീക്കിവെച്ചിരിക്കുന്നത്.

സ്മാര്‍ട്ട് കര്‍ നിര്‍മാണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സായ്ക് മോട്ടോര്‍ കോര്‍പ്പുമായി ധാരണയിലെത്താന്‍ പ്രമുഖ ടെക് കമ്പനികള്‍ ശ്രമിച്ചിരുന്നു. ചൈനയിലെ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ബൈഡുവും മറ്റു ഓട്ടോമൊബാല്‍ കമ്പനികളുമായി ചേര്‍ന്ന് സ്മാര്‍ട്ട് കാര്‍ നിര്‍മാണ രംഗത്ത് കയറിപറ്റിയിട്ടുണ്ട്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച പുതിയ സ്മാര്‍ട്ട് കാറുകള്‍ നിരത്തിലിറക്കാനായി് സര്‍ക്കാര്‍ വന്‍കിട ടെക് കമ്പനികളെ കൂട്ടുപിടിച്ചിരിക്കുകയാണിപ്പോള്‍.

Scroll To Top