Monday December 05, 2016
Latest Updates

അലാറം ജാമറുകളുമായി ഡബ്ലിനിലെ കള്ളന്മാര്‍ : ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

അലാറം ജാമറുകളുമായി ഡബ്ലിനിലെ കള്ളന്മാര്‍ : ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: തലസ്ഥാനത്ത് മോഷണവും പിടിച്ചുപറിയും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ഡബ്ലിനിലെ ഒരു വീട്ടില്‍ നിന്നും 100,000യൂറോയും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ആറാഴ്ച്ചകളിലായി ഫോക്‌സ് റോക്കിലുള്ള 23 വീടുകളിലാണ് കൊള്ള സംഘം മോഷണം നടത്തിയത്. ആരുടേയും ശ്രദ്ധയില്‍പ്പെടാതെ എളുപ്പത്തില്‍ അകത്തുകടക്കാന്‍ സാധിക്കുന്ന വീടുകള്‍ സംഘം കൂടുതല്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്.
അധികൃതരെ അറിയിക്കാനുള്ള സൗകര്യങ്ങളും അപകട സൈറണ്‍ മുഴങ്ങാനുള്ള ഉപകരണങ്ങളും തകര്‍ക്കാന്‍ ജിഎസ്എം ജാമറുകളാണ് മോഷ്ടാക്കള്‍ ഉപയോഗിക്കുന്നത്.
ഒരേ വീടുകള്‍ തന്നെ ഒന്നില്‍ കൂടുതല്‍ തവണ കൊള്ളയടിക്കപ്പെടുന്ന പ്രവണതയും തുടരുന്നുണ്ട്. കൂടുതല്‍ തുക വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അക്രമി സംഘം കൈക്കലാക്കിയതായാണ് ഗാര്‍ഡയുടെ കണക്കുകൂട്ടല്‍.
100,000യൂറോയും ആഭരണങ്ങളും മോഷണം പോയ ഫോക്‌സ്‌റോക്കിലെ വീട്ടില്‍ ആഴ്ച്ചകളുടെ ഇടവേളയില്‍ രണ്ടാം തവണയാണ് മോഷണ സംഘം കയറുന്നത്.
കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
ഇന്റര്‍നെറ്റു വഴി ലഭിക്കുന്ന വെറും 20 യൂറോ വില വരുന്ന ജാമറുകളാണ് മോഷ്ടാക്കള്‍ ഉപയോഗിക്കുന്നതെന്നാണ് പ്രാധമിക റിപ്പോര്‍ട്ട്. കോളനിയിലെ മുഴുവന്‍ അലാറം സിസ്റ്റവും തകരാറിലാക്കാന്‍ ഇവയില്‍ പലതിനും കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്‌

Scroll To Top