Sunday December 04, 2016
Latest Updates

അലറുന്ന ഐറിഷ് കടലിന്റെ ചിത്രങ്ങളുമായി ഫോട്ടോഗ്രാഫര്‍ ജോര്‍ജ് കാര്‍ബസ്

അലറുന്ന ഐറിഷ്   കടലിന്റെ  ചിത്രങ്ങളുമായി ഫോട്ടോഗ്രാഫര്‍ ജോര്‍ജ് കാര്‍ബസ്

ക്ലയര്‍ :ക്ലെയറിലെ ലാഹിഞ്ചില്‍ പുതുവര്‍ഷത്തെ വരവേറ്റത് ശക്തമായ കാറ്റും അതിനനുസരിച്ചുള്ള തിരമാലകളുമായിരുന്നു. ക്ലെയറിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഒന്നായ ലാഹിഞ്ചില്‍ അന്നേ ദിവസം രാത്രി വീശിയടിച്ച തിരമാലകള്‍ ചെറിയ ചില നാശനഷ്ടങ്ങളും പ്രദേശത്തിന് വരുത്തിവച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ പുതുവര്‍ഷ രാവില്‍ ലാഹിഞ്ചി തീരത്തെ ഇത്തരത്തില്‍ തിരമാലകള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ക്യാമറാക്കണ്ണുകളിലൂടെ ആ ദൃശ്യങ്ങല്‍ക്ക് ഭീകരതയേക്കാള്‍ പക്ഷേ മനോഹാരിതയായിരുന്നു കൂടുതല്‍.geoge pho
ലാഹിഞ്ചില്‍ തന്നെ താമസിക്കുന്ന ഫോട്ടോഗ്രാഫര്‍ ജോര്‍ജ് കാര്‍ബസ് ആണ് മനോഹരമായ ദൃശ്യങ്ങള്‍ തന്റെ ക്യാമറയിലേക്ക് പകര്‍ത്തിയത്. ശക്തമായ കാറ്റില്‍ തിരമാലകള്‍ തീരത്തുള്ള വീടുകളുടെ നേരേക്ക് വീശിയടിക്കുകയായിരുന്നു.
എന്നാല്‍ അവാര്‍ഡ് ജേതാവ് കൂടിയായ ചെക് ഫോട്ടോഗ്രാഫര്‍ പറയുന്നത് വെള്ളിയാഴ്ച്ച കാലത്ത് വീശിയടിച്ച തിരകള്‍ക്കു കൂടി കാഴ്ച്ചയിലുള്ളതുപോലെ ശക്തി ഇല്ലായിരുന്നുവെന്നാണ്. ചിലപ്പോള്‍ അതാവാം ഈ പ്രദേശങ്ങളിലെ അപകടനില കുറഞ്ഞതിനു കാരണമായത്.
ഏറ്റവും ശക്തമായ കാറ്റും തിരമാലകളുടെ ആക്രമണവും നടന്നത് രാവിലെ 5മണിക്കും 6മണിക്കും ഇടയിലായിരുന്നു. അതിനാലാണ് ജനങ്ങളെ അത് ശക്തമായ രീതിയില്‍ ബാധിക്കാതിരുന്നതെന്നും ജോര്‍ജ് പറയുന്നു.
എന്നാല്‍ ജോര്‍ജ് തിരമാലകളെ തന്റെ ക്യാമറയിലേക്ക് ഒപ്പിയെടുത്തത് തിരമാലകള്‍ അല്‍പം കൂടി ശക്തി കുറഞ്ഞ രാത്രി സമയത്തായിരുന്നു. താന്‍ ഈ മേഖലയില്‍ വന്നതിനു ശേഷം ആദ്യമായാണ് കടുപ്പപ്പെട്ട അവസ്ഥയില്‍ കടലിനെ കാണുന്നതെന്നാണ് ജോര്‍ജ് പറഞ്ഞത്.

Scroll To Top