Friday December 09, 2016
Latest Updates

അലന്‍ ഷാറ്ററിന് എതിരേയുള്ള അവിശ്വാസം പാളി; 51 നെതിരേ 95 വോട്ടിന് സര്‍ക്കാര്‍ പിടിച്ചുനിര്‍ത്തി

അലന്‍ ഷാറ്ററിന് എതിരേയുള്ള അവിശ്വാസം പാളി; 51 നെതിരേ 95 വോട്ടിന് സര്‍ക്കാര്‍ പിടിച്ചുനിര്‍ത്തി

ഡബ്ലിന്‍: ഗാര്‍ഡയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമമന്ത്രി അലന്‍ ഷാറ്ററിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളിപ്പോയി. ഡെയലില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന വോട്ടെടുപ്പില്‍ 51 നെതിരേ 95 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ പ്രമേയം തള്ളിക്കളഞ്ഞത്. ഈ വിഷയത്തില്‍ രണ്ടാം രാത്രിയിലും പ്രതിരോധം തുടര്‍ന്ന ഷാറ്ററിന് പിന്തുണയുമായി അംഗങ്ങള്‍ എത്തുകയായിരുന്നു. ഷാറ്ററിനെ എപ്പോഴും ന്യായീകരിച്ചിരുന്ന താവോയിസെക്ക് എന്‍ഡാ കെന്നി വോട്ടെടുപ്പിന് തൊട്ടുമുമ്പായി ചേംബിറില്‍ പ്രവേശിച്ച ഷാറ്ററിന്‍െ്‌റ തൊട്ടടുത്തായി നിലയുറപ്പിച്ചു. സര്‍ക്കര്‍ ടി ഡി കളും ഷാറ്ററിനൊപ്പം നിന്നതോടെയാണ് പ്രതിപക്ഷത്തിന്‍െ്‌റ എതിര്‍പ്പിന്‍െ്‌റ മുനയൊടിഞ്ഞത്.

സഭ തുടങ്ങിയപ്പോള്‍ തന്നെ മന്ത്രി രാജി വെയ്ക്കണമെന്ന് ഫിയാന്നാ ഫെയ്ല്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ലേബര്‍ പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്ന ന്യായീകരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിയിരിക്കുകയാണെന്നും വിട്ടേച്ചു പോകുക മാത്രമാണ് ഏക വഴിയെന്നും പഞ്ഞു. ഈ കേസില്‍ ഗാര്‍ഡാ കമ്മീഷണറെ ‘ആവശ്യമില്ലാതിരുന്നിട്ട് പോലും താവോയിസെക്കും നിയമമന്ത്രിയും ചേര്‍ന്ന് രാജിയിലേക്ക് തള്ളിവിട്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം സംഭവങ്ങളുടെ പേരില്‍ ജനങ്ങള്‍ക്ക് ഷാറ്ററിലും ഗവണ്‍മെന്‍്‌റിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാജിവെച്ച് പുറത്ത് പോകുക മാത്രമാണ് ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മന്ത്രിയുടെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അത്യപൂര്‍വ്വം ശ്ലാഘനീയമാണെന്ന് പറഞ്ഞ് ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍ ഷാറ്ററിന്‍െ്‌റ പ്രതിരോധത്തിനായും എത്തി. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നിരിക്കേ തീരെ സത്യസന്ധതയില്ലാത്ത പെരുമാറ്റമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ സ്പീക്കര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാരിന്‍െ്‌റ ഭാഗത്തു നിന്നും അനേകം ടി ഡി മാരാണ് ഷാറ്റര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സുരക്ഷാ പ്രശ്‌നം മുന്‍ നിര്‍ത്തി ഗാര്‍ഡ നാട്ടുകാര്‍ പരാതി നല്‍കാനായി വിളിക്കുന്ന ഫോണ്‍ കോളുകള്‍ റെക്കോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവിശ്വാസ പ്രമേയത്തിലേക്ക് വരെ നയിക്കുന്ന വിധത്തില്‍ സര്‍ക്കാരിനെ കൊണ്ടെത്തിച്ചത്.

Scroll To Top