Thursday December 08, 2016
Latest Updates

അലന്‍ ഷാറ്ററിനെതിരെ പ്രതിഷേധം ശക്തമാകുന്നു ,സമരക്കാര്‍ മന്ത്രിയുടെ ഓഫിസിന് ‘വെള്ളപൂശി’

അലന്‍ ഷാറ്ററിനെതിരെ പ്രതിഷേധം ശക്തമാകുന്നു ,സമരക്കാര്‍ മന്ത്രിയുടെ ഓഫിസിന് ‘വെള്ളപൂശി’

ഡബ്ലിന്‍ :ജസ്റ്റിസ് വകുപ്പ് ഓഫിസിന് ‘വെള്ളപൂശാന്‍’വന്ന പ്രതിഷേധക്കാരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.ഓഫിസിന് പുറത്തു നടന്ന സംഘട്ടനത്തില്‍ പങ്കാളികളായ ഒരു സ്ത്രീയുള്‍പ്പെടെയുള്ള നാലു സമരക്കാരാണ് അറസ്റ്റിലായിരിക്കുന്നത്.

വിവാദ ചുഴിയില്‍ പെട്ടുലയുന്ന മന്ത്രി അലന്‍ ഷാറ്ററിന്റെ നിയമ വകുപ്പ് ഓഫിസിന് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗാര്‍ഡ സംരക്ഷണം ഉറപ്പുവരുത്തിയിരുന്നു.

ഓഫിസിനു മുന്നിലായി അണിനിരന്നിരുന്ന ഗാര്‍ഡയ്ക്കും കെട്ടിടത്തിനും നേരെ സമരക്കാര്‍ പെയിന്റ് ഒഴിച്ചതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അലന്‍ ഷാറ്റര്‍ കുറ്റങ്ങള്‍ക്കും നിയമത്തിനും വെള്ളപൂശുകയാണെന്ന് പറഞ്ഞാണ് സമരക്കാര്‍ മന്ത്രിയുടെ വകുപ്പ് ഓഫിസിനു നേരേ പെയിന്റ് പ്രയോഗിച്ചത്.

സമരസ്ഥലത്തുവച്ചുതന്നെ ഒരു സ്ത്രീയെയും മൂന്നു പുരുഷന്‍മാരെയും ഗാര്‍ഡ സംഭവത്തിന്റെ പേരില്‍ അറസ്റ്റുചെയ്തു.
ഗാര്‍ഡ വിവാദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച്ച മുതല്‍ നിയമവകുപ്പ് മന്ത്രി എന്ന നിലയിലുള്ള മന്ത്രി അലന്‍ ഷാറ്ററിനു മേലുള്ള വിശ്വാസ്യത നഷ്ടമായിത്തുടങ്ങിയത്. ഇതേതുടര്‍ന്നാണ് സമരനടപടികളിലേക്ക് ആളുകള്‍ നീങ്ങിയതും.

നിയമവകുപ്പ് മന്ത്രി എന്ന സ്ഥാനത്തുനിന്നും ഫിന്‍ഗീല്‍ റ്റിഡിയായ ഷാറ്റര്‍ രാജിവച്ചൊഴിയണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാന്‍ പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ ഫിന്ന ഫാള്‍ തീരുമാനിച്ചു കഴിഞ്ഞുpaint4paint 2

Scroll To Top