Sunday December 04, 2016
Latest Updates

അലന്‍ ഷാറ്റര്‍ കുടിയേറ്റക്കാര്‍ക്കായി നിലകൊണ്ട മന്ത്രി; അവസാന പ്രസംഗത്തിലും കുടിയേറ്റ സമൂഹത്തിന് മന്ത്രിയുടെ പ്രശംസ

അലന്‍ ഷാറ്റര്‍ കുടിയേറ്റക്കാര്‍ക്കായി നിലകൊണ്ട മന്ത്രി; അവസാന പ്രസംഗത്തിലും കുടിയേറ്റ സമൂഹത്തിന് മന്ത്രിയുടെ പ്രശംസ

ഡബ്ലിന്‍: ഗാര്‍ഡ വിവാദത്തില്‍ കുടുങ്ങി അയര്‍ലണ്ട് നിയമമന്ത്രി അലന്‍ ഷാറ്റര്‍ രാജിവയ്ക്കുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് നഷ്ടമാകുന്നത് സ്ഥാനമൊഴിയുന്നതിന് തൊട്ട് മുമ്പ് വരെ കുടിയേറ്റക്കാര്‍ക്കായി നിലകൊണ്ട് മികച്ച മന്ത്രിയാണ്.
സ്ഥാനമൊഴിയുന്നതിന് മുമ്പ് നടത്തിയ തന്റെ അവസാന പ്രസംഗത്തിലും അദ്ദേഹം കുടിയേറ്റക്കാരെക്കുറിച്ച് മാത്രമാണ് വിഷയമാക്കിയത്. ഐറിഷ് സമൂഹം മാറ്റത്തിന്റെ പാതയിലാണെന്നും നിരവധി കുടിയേറ്റക്കാര്‍ രാജ്യത്തേക്ക്
വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിലെ കുടിയേറ്റക്കാരില്‍ 70 ശതമാനവും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരാണെന്നും അദേഹം പറഞ്ഞു.

കുടിയേറ്റക്കാര്‍ അയര്‍ലണ്ടില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രധാനമായും യൂറോപ്യന്‍യൂണിയന് പുറത്ത് നിന്നുള്ളവര്‍ കുടിയേറുന്നത് തൊഴിലിനായും പഠനാവശ്യങ്ങള്‍ക്കും ബിസിനസ് ചെയ്യാനുമാണെന്നും ഷാറ്റര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായി.
കുടിയേറ്റക്കാര്‍ അയര്‍ലണ്ടിന്റെ വളര്‍ച്ചയ്ക്ക് നല്കുന്ന സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് സ്‌കൂളുകളില്‍, ആശുപത്രികളില്‍, ഷോപ്പുകളില്‍ തുടങ്ങി എല്ലായിടത്തും കുടിയേറ്റക്കാരുടെ
സാന്നിധ്യമുണ്ട്. ഇത് അയര്‍ലണ്ട് അവരെ സ്വാഗതം ചെയ്യുന്നത് കൊണ്ടാണെന്നും തനിക്ക് ഇതില്‍ സന്തോഷമുണ്ടെന്നും ഷാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വിവരം താന്‍ വിസ്മരിക്കുന്നില്ല. അത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും ഷാറ്റര്‍ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വംശീയ ആക്രമണങ്ങളെ ചെറുക്കാന്‍ തന്റെ വകുപ്പ് തന്നെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഷാറ്റര്‍
പറഞ്ഞു. ‘ഷോ റേസിസം ദി റെഡ് കാര്‍ഡ്; എന്ന പരിപാടി ജസ്റ്റിസ് മന്ത്രാലയം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പരിപാടിയാണ്.അലന്‍ഷാറ്റര്‍പറഞ്ഞു. .

സിറ്റിസണ്‍ ഷിപ്പ് സെറിമണി ആവിഷ്‌കരിച്ചു നടപ്പാക്കിയതിന്റെ ക്രഡിറ്റ് ഷാറ്റര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.അറുപതിനായിരത്തോളം പേരാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സെറിമണിയിലൂടെ പൗരത്വം സ്വീകരിച്ചത്.മൂന്ന് വര്‍ഷം വരെ കാത്തിരിക്കേണ്ടിയിരുന്ന പൗരത്വ സ്വീകരണത്തെ ആറുമാസത്തിനുള്ളില്‍ നടപ്പാക്കുന്ന ജനകീയോത്സവം ആക്കിയതിലൂടെ ഷാറ്റര്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ ജനപ്രിയനായിരുന്നു.കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിരവധി പുതിയ നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനിടയില്‍ ഉണ്ടായ ഷാറ്ററുടെ രാജി പ്രവാസികള്‍ക്ക് ഏറ്റവും വലിയ ഒരു നഷ്ട്ടമായിരിക്കുകയാണ്.

Scroll To Top