Wednesday December 07, 2016
Latest Updates

അറ്റ്‌ലാന്റിക്കിനു മുകളില്‍ അടിയന്തരാവസ്ഥ; രണ്ട് വിമാനങ്ങള്‍ ഐറിഷ് എയര്‍പോര്‍ട്ടുകളിലേയ്ക്ക് വഴിതിരിച്ചു വിട്ടു

അറ്റ്‌ലാന്റിക്കിനു മുകളില്‍ അടിയന്തരാവസ്ഥ; രണ്ട് വിമാനങ്ങള്‍ ഐറിഷ് എയര്‍പോര്‍ട്ടുകളിലേയ്ക്ക് വഴിതിരിച്ചു വിട്ടു

അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് വിമാനങ്ങള്‍ ഐറിഷ് എയര്‍പോര്‍ട്ടുകളിലേയ്ക്ക് വഴിതിരിച്ചു വിട്ടു.

കോക്പിറ്റില്‍ പുക കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ 2153 ഫ്‌ളൈറ്റ് ഷാനോണിലേയ്ക്ക് തിരിച്ചു വിട്ടു. ഗ്വാട്ടിക്കില്‍ നിന്നും ബാര്‍ബഡോസിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തില്‍ ജീവനക്കാരും യാത്രക്കാരുമടക്കം 288 പേര്‍ ഉണ്ടായിരുന്നു. 4.20ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. തുടര്‍ന്ന് യാത്ര റദ്ദാക്കിയ ഫ്‌ളൈറ്റ് വീണ്ടും വെള്ളിയാഴ്ച കാലത്ത് പുറപ്പെടും.

ഇസ്താംബുളില്‍ നിന്നും യു.എസിലെ ഹൂസ്റ്റിലേയ്ക്ക് പോകുകയായിരുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ടി.കെ33 എന്ന ഫ്‌ളൈറ്റും അടിയന്തര വൈദ്യ സഹായം ആവശ്യമായതിനെത്തുടര്‍ന്ന് നിലത്തിറക്കി. യാത്രക്കാരിയായ ഒരു സ്ത്രീക്ക് വൈദ്യസഹായം ലഭിക്കനായിരുന്നു ഇത്. തുടര്‍ന്ന് 4.50ഓടെ വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി. സ്ത്രീയെ ആശുപത്രികയിലാക്കിയ ശേഷം 7 മണിയോടെ വിമാനം യാത്ര തുടരുകയും ചെയ്തു.

Scroll To Top