Friday December 09, 2016
Latest Updates

അറ്റോര്‍ണി ജനറലിന് സോണിയയുടെ ശബ്ദത്തില്‍ വ്യാജഫോണ്‍ സന്ദേശം

അറ്റോര്‍ണി ജനറലിന് സോണിയയുടെ ശബ്ദത്തില്‍ വ്യാജഫോണ്‍ സന്ദേശം

ഡല്‍ഹി: കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശബ്ദത്തില്‍ വ്യാജഫോണ്‍കോള്‍ വന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സോണിയ ഗാന്ധി ചികിത്സയ്ക്കായി ന്യൂയോര്‍ക്കില്‍ പോയ അവസരത്തിലാണ് വ്യാജ ഫോണ്‍കോള്‍ വന്നത്. സോണിയയുടെ ശബ്ദവുമായി വളരെയേറെ സാമ്യമുണ്ടായിരുന്നതിനാല്‍ തന്നെ അറ്റോര്‍ണി ജനറലിനു സംശയവും തോന്നിയിരുന്നില്ല. കല്‍ക്കരി കേസുമായി ബന്ധപ്പെട്ടാണ് യുവതി വിളിച്ചത്. ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളുടെ നടത്തിപ്പില്‍ വ്യാജ സോണിയ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സ്ത്രീയാണ് അറ്റോര്‍ണി ജനറലിനെ വിളിച്ചതെന്ന് പോലീസിവൃനു തെളിവു ലഭിച്ചു. എന്നാല്‍ ഇവര്‍ ആര്‍ക്കുവേണ്ടിയാണ് വിളിച്ചതെന്നും ആരാണ് ഇതിന്റെ പിന്നിലെന്നും വ്യക്തമല്ല.
ആദ്യം വന്ന കോള്‍ സോണിയ ഗാന്ധിയുടെ വീട്ടില്‍ നിന്നാണെന്നും രണ്ടാമത് വന്നത് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നിന്നാണെന്നും പറഞ്ഞുകൊണ്ടായിരുന്നുവെന്ന് ജി.ഇ വഹന്‍വതി പറഞ്ഞു.
കല്‍ക്കരി പാടം കേസില്‍ തന്റെ നിലപാട് തെറ്റായിരുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞ അവസരത്തില്‍ താന്‍ ഇനി കേസില്‍ ഹാജരാകണമോ എന്ന് നിയമമന്ത്രാലയത്തിലെ ഉന്നതരോട് അന്വേഷിച്ചപ്പോഴാണ് ഫോണ്‍ സന്ദേശം വ്യാജമാണെന്ന് സംശയം തോന്നിയത്.
സിബിഐ പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം കേസ് ഡല്‍ഹി പോലീസിനു കൈമാറുകയായിരുന്നു. ഉന്നതരായ ചില വ്യക്തികള്‍ ഇതിനു പിന്നിലുണ്ടെന്ന് സംശയം ബലപ്പെട്ടുവരികയാണ്.

Scroll To Top