Saturday December 10, 2016
Latest Updates

അറുപത് യൂറോയും ,രണ്ട് പോയന്റും പോട്ടെന്ന് വെയ്ക്കണോ?

അറുപത് യൂറോയും ,രണ്ട് പോയന്റും പോട്ടെന്ന് വെയ്ക്കണോ?

ഡബ്ലിന്‍:രണ്ട് പെനാലിറ്റി പോയന്റും അറുപതു യൂറോ പിഴയും ചോദിച്ചു വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം ഇന്നും നാളെയും യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബെല്‍ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ കര്‍ശന പരിശോധനയിലാണ് ഈ ദിവസങ്ങളില്‍ ഗാര്‍ഡ.

കഴിഞ്ഞ രാത്രി മുതല്‍ ആരംഭിച്ച റോഡ് പരിശോധനയിലാണ് ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗവും ഗാര്‍ഡ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഡബ്ലിന്‍ മേഖലയിലാണ് വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്നു സംബന്ധിച്ച പരിശോധന നടത്തിയത്. കഴിഞ്ഞ രാത്രിയിലെ പരിശോധന ഞായറാഴ്ച്ച വരെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം മാത്രമായി നൂറിലധികം ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസുകളാണ് മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ പുറപ്പെടുവിച്ചത്.
റോഡപകടങ്ങളും പരിക്കുകളും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിച്ചത് നിയമവ്യവസ്ഥിതികള്‍ കഠിനമാക്കിയതും വ്യക്തമായ അറിവുകള്‍ ജനങ്ങളില്‍ കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചതിനാലുമാണെന്ന് അസിസ്റ്റന്റ് ഗാര്‍ഡ കമ്മീഷണര്‍ ജോണ്‍ ടൗമി പറഞ്ഞു.

ചെക്‌പോയിന്റുകളിലൂടെ ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുന്ന ഏതാനം പേരുടെ ഫോട്ടോയും ഗാര്‍ഡ റ്റ്വീറ്റ് ചെയ്ത് പ്രസിദ്ധികരണത്തിന് നല്‍കി

Scroll To Top