Sunday December 11, 2016
Latest Updates

അറസ്റ്റിലായ റൊമാനിയന്‍ സ്ത്രീകളെ നാടുകടത്താന്‍ ജഡ്ജിയുടെ വക വിമാനക്കൂലി

അറസ്റ്റിലായ റൊമാനിയന്‍ സ്ത്രീകളെ നാടുകടത്താന്‍ ജഡ്ജിയുടെ വക വിമാനക്കൂലി

ലെറ്റര്‍കെനി : അയര്‍ലണ്ടില്‍ കുടിയേറിയ നാല് വേശ്യാ സ്ത്രീകള്‍ക്ക് രാജ്യം വിടാന്‍ യാത്രാ ചെലവിനുള്ള പണം ജഡ്ജ് നല്‍കി. റൊമാനിയയില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തിയ നാല് വേശ്യാസ്ത്രീകള്‍ക്കാണ് കോടതി ജഡ്ജ് 1,200 യൂറോ വിമാനക്കൂലി നല്‍കിയത്. ഡോനെഗലിലെ കോടതി ജഡ്ജിയാണ് കോടതിയില്‍ എത്തിയ പ്രതികള്‍ക്ക് വിമാനക്കൂലി നല്‍കി ശ്രദ്ധേയനായത്. 

ലെറ്റര്‍കെനിയില്‍ നിന്ന് വേശ്യാവൃത്തിക്ക് പിടിയിലായ അഞ്ച് വേശ്യാസ്ത്രീകളില്‍ നാല് പേര്‍ക്കാണ് പണം നല്‍കിയത്. മൊത്തം ആറ് പേര്‍ അറസ്റ്റിലായതില്‍ ഒരാള്‍ പുരുഷനായിരുന്നു. ലെറ്റര്‍കെനിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ വ്യത്യസ്തമായ മുറികള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ശരീര വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായ എല്ലാവരും 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഇവര്‍ എല്ലാവരും റൊമാനിയന്‍ വംശജരുമാണ്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. ഇവര്‍ വേശ്യാവൃത്തിക്കായി അയര്‍ലണ്ടില്‍ കുടിയേറിയിട്ട് ഏതാനും മാസങ്ങളായെന്ന് ഗാര്‍ഡയുടെ അന്വേഷണത്തില്‍ വ്യക്തമായി. റൊമാനിയയുടെ ദരിദ്ര മേഖലകളില്‍ നിന്നാണ് ഈ യുവതികള്‍ അയര്‍ലണ്ടില്‍ കുടിയേറിയതെന്ന് ഇവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മൂലമാണ് യുവതികള്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്താകാം ജഡ്ജ് പ്രതികള്‍ക്ക് മടങ്ങിപ്പോകാനുള്ള പണം നല്‍കിയത്

Scroll To Top