Sunday December 11, 2016
Latest Updates

അര്‍നോള്‍ഡ് ഷ്വാസ്‌നഗറിന് ജയലളിതയെ കാണാന്‍ മോഹം

അര്‍നോള്‍ഡ് ഷ്വാസ്‌നഗറിന് ജയലളിതയെ കാണാന്‍ മോഹം

പ്രശസ്ത ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ 15 ന് ഇന്ത്യയില്‍ എത്തുന്നു. വിക്രം നായകനാകുന്ന ശങ്കര്‍ ചിത്രം ഐയുടെ ഓഡിയോ റിലീസിന് വേണ്ടിയാണ് അര്‍നോള്‍ഡ് ഇന്ത്യയില്‍ എത്തുന്നത്. ചെന്നൈയില്‍ വച്ചാണ് ഓഡിയോ റിലീസ്. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡിനൊപ്പം കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഓഡിയോ റിലീസ് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

സാധാരണ ഓഡിയോ റിലീസുകളില്‍ നിന്ന് വ്യത്യസ്തമായി വന്‍ സ്‌റ്റേജ് ഷോ ആയാണ് പരിപാടി ഒരുക്കിയിരികുന്നതെന്ന് ചിത്രത്തിന്റെ നിര്മാതാക്കലായ ഓസ്‌കാര്‍ ഫിലിംസ് അറിയിച്ചു. ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ ചടങ്ങില്‍ സംഗീത പരിപാടി അവതരിപ്പിക്കും. തമിഴിലെ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ അര്‍നോള്‍ഡ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അര്‍നോള്‍ഡിന്റെ ടീം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഒഫീസുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ഇന്ത്യയില്‍ എത്തുമ്പോള്‍ അവരുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമുണ്ടെന്നാണ് അര്‍നോള്‍ഡിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

Scroll To Top