Thursday December 08, 2016
Latest Updates

അര്‍നോട്ട്‌സ് സ്‌റ്റോറിന്റെ 140 മില്യന്‍ യൂറോയുടെ കടബാധ്യത യൂ കെ കമ്പനി ഏറ്റെടുക്കുന്നു 

അര്‍നോട്ട്‌സ് സ്‌റ്റോറിന്റെ 140 മില്യന്‍ യൂറോയുടെ കടബാധ്യത യൂ കെ കമ്പനി ഏറ്റെടുക്കുന്നു 

ഡബ്ലിന്‍: ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറായ അര്‍നോട്ട്‌സിന്റെ 50 ശതമാനം ഓഹരി
ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷന്‍ അതോറിറ്റി അംഗീകാരം നല്കി.

ഫിറ്റ്‌സ്വില്യംസ് ഫിനാന്‍സും, സെല്‍ഫ് റിഡ്ജസും ചേര്‍ന്നാണു ഓഹരി
ഏറ്റെടുക്കുന്നത്. അര്‍നോട്ട്‌സിന്റെ അല്‍സ്റ്റര്‍ ബാങ്കിലെ കടബാധ്യതയായ 140
മില്യന്‍ യൂറോയുടെ ലോണ്‍ ഏറ്റെടുത്തുകൊണ്ടാണ് ഓഹരി ഏറ്റെടുക്കുന്നത്. ഓഹരി
ഏറ്റെടുക്കല്‍ വിപണിയിലെ മത്സരക്ഷമത കെടുത്തുമെന്നു കരുതുന്നില്ലെന്ന്
കോമ്പറ്റീഷന്‍ അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് വിശദീകരിച്ചു.

സോളിസിറ്റര്‍ നോയല്‍ സ്മിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന
ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് ഫിറ്റ്‌സ്വില്യം ഫിനാന്‍സ്, യുകെ ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സെല്‍ഫ്‌റിഡ്ജസ്. സെല്‍ഫ് റിഡ്ജസിന്റെ കൂടി
സഹായത്തോടെയാണ് അര്‍നോട്ട്‌സിന്റെ ഓഹരി ഏറ്റെടുക്കുന്നത്.

Scroll To Top